1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 22, 2017

സ്വന്തം ലേഖകന്‍: പാക് മണ്ണിലെ ഭീകര താവളങ്ങള്‍ യുഎസ് ഇനിയും കണ്ടില്ലെന്ന് നടിക്കില്ല, പാകിസ്താനെതിരെ രൂക്ഷ വിമര്‍ശനവുമായി ട്രംപ് പുതിയ അഫ്ഗാന്‍ നയം പ്രഖ്യാപിച്ചു. തീവ്രവാദികള്‍ക്ക് താവളമൊരുക്കുക എന്നതാണ് പാകിസ്താന്റെ നയമെന്ന് തുറന്നടിച്ച ഡൊണാള്‍ഡ് ട്രംപ് പാകിസ്താനിലെ തീവ്രവാദ താവളങ്ങളെ ഇനിയും കണ്ടില്ലെന്ന് നടിക്കാന്‍ അമേരിക്കയ്ക്ക് സാധിക്കില്ലെന്നും വ്യക്തമാക്കി. പുതിയ അഫ്ഗാന്‍ നയം പ്രഖ്യാപിക്കുന്നതിനിടെയാണ് ട്രംപ് പാകിസ്താനെതിരെ കടുത്ത നിലപാട് പ്രഖ്യാപിച്ചത്.

അമേരിക്ക കരിമ്പട്ടികയില്‍പ്പെടുത്തിയ ഇരുപതോളം തീവ്രവാദി സംഘടനകള്‍ പാകിസ്ഥാനില്‍ സജീവമാണ്. പാകിസ്താനിലെ ജനങ്ങള്‍ തീവ്രവാദത്തിന്റെ ഇരകളാണ് എന്നിട്ടും ആ രാജ്യം തീവ്രവാദികളെ സംരക്ഷിക്കുകയാണെന്നും ട്രംപ് ആരോപിച്ചു. അഫ്ഗാനിസ്ഥാനിലെ അമേരിക്കന്‍ സൈനികസാന്നിധ്യം കുറച്ചു കൊണ്ടു വന്നിരുന്ന ഒബാമയുടെ നയം തിരുത്തി പതിനാറ് വര്‍ഷമായുള്ള അമേരിക്കന്‍ സൈനികസാന്നിധ്യം അഫ്ഗാനിസ്ഥാനില്‍ തുടരുമെന്നും ട്രംപ് വ്യക്തമാക്കി.

അമേരിക്കക്കാരുടെ ജീവന് ഭീഷണിയായ നിരവധി തീവ്രവാദി സംഘടനകള്‍ക്ക് പാകിസ്താന്‍ അഭയം നല്‍കുന്നു. ഈ പതിവ് അസാനിപ്പിക്കണം. തീവ്രാവാദത്തിനെതിരായ പോരാട്ടത്തില്‍ തങ്ങളുടെ പ്രതിബദ്ധത പാകിസ്താന്‍ ബോധ്യപ്പെടുത്തേണ്ട സന്ദര്‍ഭമാണിതെന്നും ട്രംപ് പറഞ്ഞു. ആണവശക്തികളായ ഇന്ത്യയും പാകിസ്താനും തമ്മിലുളള മോശം ബന്ധം മേഖലയുടെ സുരക്ഷിതത്വത്തിന് വലിയ ഭീഷണി ഉയര്‍ത്തുന്നുണ്ടെന്നും തന്റെ പ്രസംഗത്തില്‍ ട്രംപ് ചൂണ്ടിക്കാട്ടി.

അഫ്ഗാനിസ്ഥാനില്‍ നിന്ന് അമേരിക്കന്‍ സൈനികരെ തിരിച്ചു വിളിക്കണമെന്നാണ് എന്റെ ആഗ്രഹം. പക്ഷേ അമേരിക്കന്‍ സൈനികരെ അഫ്ഗാനിസ്ഥാനില്‍ പെട്ടെന്ന് പിന്‍വലിച്ചാല്‍ അത് തീവ്രവാദികള്‍ക്ക് അവസരം സൃഷ്ടിക്കുമെന്നും ട്രംപ് പറഞ്ഞു. . പുതിയൊരു അഫ്ഗാനിസ്ഥാന്‍ കെട്ടിപ്പടുക്കുന്നതില്‍ ഇന്ത്യയ്ക്ക് വലിയ സംഭാവനകള്‍ നല്‍കാന്‍ സാധിക്കുമെന്നും ട്രംപ് ചൂണ്ടിക്കാട്ടി. അതേസമയം അഫ്ഗാനിസ്ഥാനില്‍ സൈനികരെ നിലനിര്‍ത്തുമെന്ന് വ്യക്തമാക്കിയിട്ടുണ്ടെങ്കിലും കൃത്യം എണ്ണം ട്രംപ് പ്രഖ്യാപിച്ചിട്ടില്ല

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.