1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 15, 2017

സ്വന്തം ലേഖകന്‍: യുഎസും ഫ്രാന്‍സുമായുള്ള ബന്ധം തകര്‍ക്കാന്‍ കഴിയാത്തതെന്ന് പാരീസ് സന്ദര്‍ശന വേളയില്‍ ട്രംപ്, ഒപ്പം ഫ്രഞ്ച് പ്രഥമ വനിതയുടെ ശരീര വടിവിനെക്കുറിച്ച് വിവാദ പ്രസ്താവനയും. അമേരിക്കയും ഫ്രാന്‍സുമായുള്ള സൗഹൃദം തകര്‍ക്കാനാവില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. പാരിസില്‍ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണുമായി നടത്തിയ കൂടിക്കാഴ്ചക്കു ശേഷമാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

ഒന്നാം ലോക മാഹായുദ്ധത്തില്‍ അമേരിക്ക പങ്കെടുത്തതിന്റെ നൂറാം വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായ് ഫ്രാന്‍സ് സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുക്കാനാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഫ്രാന്‍സിലെത്തിയത്. ഇരു രാഷ്ട്ര തലവന്‍മാരും നടത്തിയ നയതന്ത്ര കൂടിക്കാഴ്ചക്കു ശേഷം ട്വീറ്ററിലൂടെയാണ് ട്രംപ് അമേരിക്കയും ഫ്രാന്‍സുമായുള്ള സാഹൃദത്തെപ്പറ്റി കുറിച്ചത്.

തകര്‍ക്കാനാവത്ത സൗഹൃദമാണ് ഫ്രാന്‍സും അമേരിക്കയുമായ് ഉള്ളതെന്ന് വ്യക്തമാക്കിയ ട്രംപ്, ഇമ്മാനുവല്‍ മാക്രോണുമായ് തനിക്കുള്ള സൗഹൃദത്തെപ്പറ്റിയും വ്യക്തമാക്കി.ഫ്രാന്‍സില്‍ സന്ദര്‍ശനം നടത്തുന്ന ഡൊണാള്‍ഡ് ട്രംപും ഭാര്യ മെലാനിയയും അമേരിക്കന്‍ എംബസിയില്‍ യുഎസ് സൈനികരുമായും കൂടിക്കാഴ്ച നടത്തി. പാരീസ് ഉടമ്പടിയില്‍ നിന്ന് അമേരിക്ക പിന്‍മാറിയതിനെ വീണ്ടും ന്യായികരിച്ച ട്രംപ് ഉടമ്പടിമൂലം യാതൊന്നും സംഭവിച്ചിട്ടിലെന്നും അഥവാ ഇനിയെന്തെങ്കിലും സംഭിച്ചാല്‍ ഒരുക്കുഴപ്പവുമില്ല എന്ന് പരിഹസിക്കുകയും ചെയ്തതും വാര്‍ത്തയായി.

നേരത്തെ പാരീസ് ഉടമ്പടി സംബന്ധിച്ച് യുഎസ് നിലപാട് ട്രംപ് മയപ്പെടുത്തുന്നതായി സൂചനയുണ്ടായിരുന്നു. ഇക്കാര്യം സംബന്ധിച്ച് ഇരു നേതാക്കളും ചര്‍ച്ച ചെയ്തതായും വാര്‍ത്തകളുണ്ട്. അതിനിടെ  ഫ്രഞ്ച് പ്രഥമവനിത ബ്രിഗിറ്റ മാക്രോണിനോട് ലൈംഗികച്ചുവയുള്ള പരാമര്‍ശം നടത്തി ട്രംപ് പുലിവാലു പിടിക്കുകയും ചെയ്തു. ഫ്രാന്‍സ് സന്ദര്‍ശനത്തിനിടയില്‍ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണിനെയും മെലാന ട്രംപിനേയും സാക്ഷി നിര്‍ത്തിയാണ് 64കാരിയായ ബ്രിഗിറ്റയുടെ ശരീരവടിവ് കൊള്ളാമെന്ന് ട്രംപ് പറഞ്ഞത്.

ഫ്രഞ്ച് സര്‍ക്കാര്‍ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് സംഭവത്തിന്റെ ദൃശ്യം പുറത്തുവിട്ടത്. ഇമ്മാനുവേല്‍ മാക്രോണിനോട് പരാമര്‍ശം ആവര്‍ത്തിച്ചശേഷം ബ്രിഗിറ്റയുടെ നേര്‍ക്കുതിരിഞ്ഞ് മനോഹരം എന്നുപറഞ്ഞാണ് ട്രംപ് അവസാനിപ്പിച്ചത്. എന്നാല്‍ ഫ്രഞ്ച് പ്രസിഡന്റിന്റെ മുന്‍ അധ്യാപിക കൂടിയായ ബ്രിഗിറ്റ മാക്രോണിന്റെ പ്രതികരണം ദൃശ്യത്തില്‍ വ്യക്തമല്ല.

സ്ത്രീകളെക്കുറിച്ചുള്ള ട്രംപിന്റെ പരാമര്‍ശങ്ങള്‍ മുമ്പും വിവാദമായിട്ടുണ്ട്.
പ്രസിഡന്റ് തെരഞ്ഞെടുപ്പുവേളയില്‍ എതിര്‍സ്ഥാനാര്‍തിയായ ഹിലരി ക്ലിന്റനെതിരായ ട്രംപിന്റെ ലൈംഗിക പരാമര്‍ശങ്ങള്‍ വിവാദത്തിലായിരുന്നു. അമേരിക്കന്‍ നടി റോസി ഒ ഡോണല്‍, ടെലിവിഷന്‍ അവതാരകയായ അരൈന ഹുഫിംഗ്ടണ്‍, മോഡലുകളായ കിം കാര്‍ദഷൈന്‍, ഹൈയ്ദി ക്ലും എന്നിവരെയും മോശം പരാമര്‍ശങ്ങളിലൂടെ ട്രംപ് മുമ്പ് അപമാനിച്ചിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.