1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 14, 2017

സ്വന്തം ലേഖകന്‍: ട്രംപിന് പാരീസില്‍ വന്‍ വരവേല്‍പ്പ്, ഫ്രാന്‍സിന്റെ ദേശീയ ദിനാഘോഷത്തില്‍ മുഖ്യാതിഥി, പാരീസ് ഉടമ്പടിയില്‍ നിന്ന് പിന്മാറാനുള്ള യുഎസ് തീരുമാനം പുനഃപരിശോധിച്ചേക്കുമെന്നും സൂചന. ഫ്രാന്‍സിന്റെ ദേശീയ ദിനമായ ബാസ്റ്റീല്‍ ദിനാഘോഷത്തില്‍ പങ്കെടുക്കാന്‍ പാരീസിലെത്തിയ യുഎസ് പ്രസിഡന്റ് ട്രംപിന് ചുവപ്പുപരവതാനി വിരിച്ചാണ് ഫ്രഞ്ച് സര്‍ക്കാര്‍ ഉജ്വല സ്വീകരണം ഒരുക്കിയത്.

വെള്ളിയാഴ്ച നടക്കുന്ന ബാസ്റ്റീല്‍ ദിനാഘോഷത്തില്‍ ട്രംപാണു മുഖ്യാതിഥി.
ആഘോഷച്ചടങ്ങില്‍ 63 വിമാനങ്ങളും 29 ഹെലികോപ്റ്ററുകളും 241 കുതിരകളും ഉണ്ടാവും. അമേരിക്ക ഒന്നാം ലോകമഹായുദ്ധത്തില്‍ പങ്കെടുത്തതിന്റെ നൂറാം വാര്‍ഷികം കൂടിയാണിത്. അതിനിടെ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണുമായുള്ള കൂടിക്കാഴ്ചയില്‍ പാരീസ് ഉടമ്പടി സംബന്ധിച്ച തന്റെ നിലപാടില്‍ മാറ്റമുണ്ടായേക്കാം എന്നും ട്രംപ് സൂചന നല്‍കി.

വല്‍ മാക്രോണുമായുള്ള കൂടിക്കാഴ്ചയിലാണ് ട്രംപ് ഇതുസംബന്ധിച്ച സൂചന നല്‍കിയത്. പാരീസ് ഉടമ്പടി സംബന്ധിച്ച തീരുമാനത്തില്‍ എന്തെങ്കിലും സംഭവിച്ചേക്കാമെന്ന് മാക്രോണുമായി നടത്തിയ സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ ട്രംപ് പറഞ്ഞു. എന്താണ് സംഭവിക്കുകയെന്ന് കാത്തിരുന്ന് കാണാമെന്നും അദ്ദേഹം പറഞ്ഞു. പാരീസ് ഉടമ്പടിയില്‍ അമേരിക്ക വീണ്ടും അംഗമായാല്‍ അത് വിസ്മയകരമായിരിക്കുമെന്ന് ഫ്രഞ്ച് പ്രസിഡന്റ് മാക്രോണ്‍ പ്രതികരിച്ചു.

എന്നാല്‍ ഇത് സംഭവിച്ചില്ലെങ്കിലും ഇരുരാജ്യങ്ങള്‍ക്കും തൃപ്തികരമായിരിക്കും. പാരീസ് ഉടമ്പടിയില്‍ രണ്ടു നേതാക്കള്‍ക്കും വ്യത്യസ്തമായ ചിന്തയാണ് ഉള്ളത്. എന്നാല്‍ തങ്ങള്‍ക്ക് സഹകരിക്കാന്‍ കഴിയുന്ന മറ്റു മേഖലകള്‍ കണ്ടെത്തുമെന്നും മാക്രോണ്‍ പറഞ്ഞു. രാജ്യത്തിന്റെ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമാണ് ഉടമ്പടി എന്നാരോപിച്ചായിരുന്നു പാരീസ് ഉടമ്പടിയില്‍നിന്ന് അമേരിക്ക പിന്‍മാറിയത്. ഇന്ത്യയും ചൈനയും പോലുള്ള രാജ്യങ്ങളുടെ താത്പര്യങ്ങള്‍ സംരക്ഷിക്കാനാണെന്നും കാലാവസ്ഥാ സംരക്ഷണം വെറും തട്ടിപ്പാണെന്നും ട്രംപ് ആരോപിച്ചിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.