1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 19, 2016

സ്വന്തം ലേഖകന്‍: തുര്‍ക്കി സൈനിക അട്ടിമറി, 6,000 പേര്‍ പിടിയില്‍, എല്ലാവര്‍ക്കും വധശിക്ഷ നല്‍കുമെന്ന് പ്രസിഡന്റ് എര്‍ദോഗന്‍. വരും ദിവസങ്ങളില്‍ അറസ്റ്റിലാകുന്നവരുടെ എണ്ണം കൂടുമെന്നു നിയമമന്ത്രി ബെകിര്‍ ബോസ് ദാഗ് പറഞ്ഞു. ശനിയാഴ്ച രാത്രി തുര്‍ക്കി സൈന്യത്തിലെ ഒരു വിഭാഗം നടത്തിയ അട്ടിമറി ശ്രമം ജനകീയ പിന്തുണയോടെ പ്രസിഡന്റ് റെസെപ് തയ്യിപ് എര്‍ദോഗന്‍ പരാജയപ്പെടുത്തുകയായിരുന്നു.

അട്ടിമറിയുടെ ഭാഗമായി വിമത സൈനികര്‍ പാര്‍ലമെന്റ് മന്ദിരം ആക്രമിച്ച് നാശനഷ്ടം വരുത്തി. തുര്‍ക്കി പ്രസിഡന്റ് രാത്രിയില്‍ ട്വിറ്ററിലൂടെ നടത്തിയ അഭ്യര്‍ഥന സ്വീകരിച്ച് ജനം തെരുവില്‍ ഇറങ്ങി വിമതരുമായി ഏറ്റുമുട്ടിരുന്നു. ഇതില്‍ 250 പേര്‍ കൊല്ലപ്പെട്ടു. തുടര്‍ന്ന് അട്ടിമറിക്കു ശ്രമിക്കുകയും കൂട്ടുനില്‍ക്കുകയും ചെയ്ത 3,000 സൈനികരെ പിടികൂടുകയും ചെയ്തു.

അട്ടിമറിക്കു ശ്രമിച്ചവര്‍ക്കു വധശിക്ഷ നല്‍കുമെന്നു പ്രസിഡന്റ് എര്‍ദോഗന്‍ പ്രഖ്യാപിച്ചിട്ടുണ്ട്. അമേരിക്കയില്‍ കഴിയുന്ന മുസ്ലിം പുരോഹിതന്‍ ഫെത്തുള്ള ഗുലെന്‍ ആണ് അട്ടിമറിക്കു പിന്നിലെന്ന് പ്രധാനമന്ത്രി യില്‍ദിറിം ആരോപിച്ചു. എന്നാല്‍ ഗുലെന്‍ ഇതു നിഷേധിച്ചിട്ടുണ്ട്. ഗുലനെ വിട്ടുകിട്ടണമെന്ന് യില്‍റിദിം അമേരിക്കയോട് ആവശ്യപ്പെടുകയും ചെയ്തു.

അമേരിക്കയിലെ പെന്‍സല്‍വേനിയയില്‍ പ്രവാസ ജീവിതം നയിക്കുന്ന ഗുലനെ യു.എസ് സംരക്ഷിക്കുകയാണെന്ന മട്ടിലാണ് ഉര്‍ദുഗാന്റെ പ്രസ്താവനയെന്ന് അമേരിക്ക തിരിച്ചടിച്ചു. ഇത്തരം കുത്തുവാക്കുകള്‍, അഥവാ അട്ടിമറിക്ക് പരോക്ഷമായി യു.എസ് പിന്തുണയുണ്ടെന്ന് സൂചിപ്പിക്കുന്ന പൊതുപ്രസ്താവനകള്‍ ഉഭയകക്ഷി ബന്ധങ്ങള്‍ക്ക് ഹാനികരമാകുമെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി ഉര്‍ദുഗാന് മറുപടി നല്‍കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.