1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 5, 2015


ടുണീഷ്യയില്‍ നടന്ന ആക്രമണത്തില്‍ കൊല്ലപ്പെട്ട പൗരന്മാരുടെ സ്മരണാര്‍ത്ഥം ബ്രിട്ടണ്‍ സ്മാരകം പണിയുന്നു. കഴിഞ്ഞയാഴ്ച്ചയുണ്ടായ ആക്രമണണത്തില്‍ 30 ബ്രിട്ടീഷ് പൗരന്മാരാണ് മരിച്ചത്. ഇവരുടെ ഓര്‍മ്മയ്ക്ക് സ്മാരകം പണിയുമെന്ന് പ്രഖ്യാപിച്ചത് ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണാണ്.

വിദേശരാജ്യങ്ങളില്‍വെച്ച് കൊല്ലപ്പെട്ട ബ്രിട്ടീഷുകാര്‍ക്കുള്ള മറ്റൊരു സ്മാരകവും രാജ്യം നിര്‍മ്മിക്കുമെന്നും കാമറൂണ്‍ വ്യക്തമാക്കി. സര്‍ക്കാര്‍ ബാങ്കുകള്‍ക്ക് മേല്‍ ചുമത്തിയിരിക്കുന്ന പിഴത്തുകയില്‍നിന്ന് സ്മാരകങ്ങള്‍ക്കുള്ള ഫണ്ട് കണ്ടെത്തുമെന്ന് സര്‍ക്കാര്‍ അറിയിച്ചു.

ടുണീഷ്യയില്‍ 38 പേരുടെ മരണത്തിന് ഇടയാക്കിയ ആക്രമണം നടത്തിയ മൂന്ന് തോക്ക്ധാരികളാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്. അന്വേഷണസംഘം ഇത് പരിശോധിക്കുന്നുണ്ട്. അപകടം നടന്ന സൊസ് ബീച്ചില്‍ രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ചാവേര്‍ ആക്രമണം നടന്നിട്ടുള്ള സ്ഥലമാണ്. ഭീകരാക്രമണത്തിന്റെ മുന്‍ അനുഭവമുണ്ടായിട്ടും സെക്യൂരിറ്റിയില്‍ എന്തുകൊണ്ട് ഇളവു വരുത്തി എന്ന ചോദ്യത്തിന് മുന്നില്‍ പതറുകയാണ് ഇപ്പോള്‍ അധികാരികള്‍.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.