1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 27, 2015

സ്വന്തം ലേഖകന്‍: ടുണീഷ്യയിലെ ഹോട്ടലിന് നേരെയുണ്ടായ വെടിവെപ്പില്‍ 27 പേര്‍ കൊല്ലപ്പെടുകയും ആറു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. തുനീഷ്യന്‍ പട്ടണമായ സുസയിലെ മര്‍ഹബ ഹോട്ടലിന് നേരെയാണ് ആക്രമണമുണ്ടായത്. വിനോദസഞ്ചാരികളുടെ പ്രിയപ്പെട്ട കേന്ദ്രമാണ് ആക്രമിക്കപ്പെട്ട മര്‍ഹബ ഹോട്ടല്‍.

അക്രമികളും സുരക്ഷാ സേനയും തമ്മില്‍ ഹോട്ടല്‍ പരിസരത്ത് നടന്ന വെടിവെപ്പിനൊടുവില്‍ അക്രമികളിലൊരാളെ സുരക്ഷാ സേന വെടിവെച്ചു കൊന്നു. കൊല്ലപ്പെട്ട 27 പേരില്‍ 19 പേര്‍ വിനോദ സഞ്ചാരികളാണ്. വെടിവെപ്പിന്റെ കാരണം വ്യക്തമായിട്ടില്ല. ഏറ്റു മുട്ടല്‍ മണിക്കൂറുകള്‍ നീണ്ടുനിന്നു.

മരണ സംഖ്യ ഇനിയും കൂടാനിടയുണ്ടെന്നാണ് സൂചന. ഒരു സംഘം തോക്കുധാരികള്‍ പെട്ടെന്നെത്തി വെടിവയ്ക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികളിലൊരാള്‍ പറഞ്ഞു. ടുണീഷ്യയിലെ പ്രമുഖ വിനോദ സഞ്ചാര കേന്ദ്രമാണ് സുസ്.

മാര്‍ച്ചില്‍ ടുണീഷ്യയിലെ മ്യൂസിയത്തിന് നേരെ നടന്ന ഭീകരാക്രമണത്തില്‍ വിദേശ വിനോദ സഞ്ചാരികളടക്കം 22 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിന്റെ ഞെട്ടല്‍ മാറും മുന്‍പെയാണ് രണ്ടാമത്തെ ആക്രമണം. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. ഹോട്ടലും പരിസരവും പൂര്‍ണ്ണമായും പൊലീസ് നിയന്ത്രണത്തിലാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.