1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 23, 2016

സ്വന്തം ലേഖകന്‍: ടുണീഷ്യയില്‍ നിരോധനാജ്ഞ, പ്രധാന നഗരങ്ങളില്‍ ജനങ്ങളും പോലീസും തമ്മില്‍ ഏറ്റുമുട്ടല്‍. തൊഴിലില്ലായ്മയും സാമ്പത്തിക പ്രതിസന്ധിയും വഷളാവുന്നതിനെതിരെ ദിവസങ്ങളായി രാജ്യം മുഴുവന്‍ പ്രക്ഷോഭം പുകയുകയാണ്. പ്രക്ഷോഭം നിയന്ത്രണാതീതമായതിനെ തുടര്‍ന്ന് ആഭ്യന്തര മന്ത്രാലയം രാജ്യ വ്യാപകമായി നിരോധാജ്ഞ പ്രഖ്യാപിച്ചു.

പടിഞ്ഞാറന്‍ മേഖലയിലെ കസേരിന്‍ പ്രവിശ്യയില്‍നിന്ന് തുടങ്ങിയ പ്രതിഷേധം ദിവസങ്ങള്‍ക്കകം രാജ്യത്തിന്റെ വിവിധ മേഖലകളിലേക്ക് വ്യാപിക്കുകയായിരുന്നു. തലസ്ഥാന നഗരിയിലുള്‍പ്പെടെ പ്രതിഷേധക്കാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് റാലികളും നടന്നു. ഫെരിയാന നഗരത്തില്‍ പ്രക്ഷോഭകരുമായുണ്ടായ ഏറ്റുമുട്ടലില്‍ പൊലീസുകാരന്‍ മരിച്ചു.

കസേരിന്‍ പ്രവിശ്യയില്‍ തൊഴില്‍രഹിതനായ രിദ യഹ്യയെന്ന 28കാരന്റെ മരണത്തോടെയാണ് പ്രക്ഷോഭം രൂക്ഷമായത്. ഗവര്‍ണറുടെ വസതിക്കു സമീപം പ്രതിഷേധത്തിനിടെ ഷോക്കേറ്റു മരിക്കുകയായിരുന്നു യഹ്യ. പൊലീസിലേക്ക് തെരഞ്ഞെടുക്കപ്പെട്ടെങ്കിലും അവസാനനിമിഷം തഴഞ്ഞതോടെയാണ് യഹ്യ പ്രക്ഷോഭത്തില്‍ അണിചേര്‍ന്നത്.

കസേരിനില്‍ സൈന്യത്തെ വിന്യസിച്ചതായും അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം, രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് കുറക്കാനും സാമ്പത്തികനില മെച്ചപ്പെടുത്താനുമുള്ള നടപടികള്‍ ആലോചിക്കുകയാണെന്ന് പ്രസിഡന്റ് ബാജി ഖാഇദ് അസ്സബ്‌സി വ്യക്തമാക്കി. സംഭവത്തെ തുടര്‍ന്ന് യൂറോപ്യന്‍ പര്യടനം അവസാനിപ്പിച്ച് പ്രധാനമന്ത്രി ഹബീബ് അ
സ്സൈദ് തിരിച്ചത്തെിയിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.