1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 25, 2016

സ്വന്തം ലേഖകന്‍: തുര്‍ക്കി പട്ടാള അട്ടിമറി, പ്രസിഡന്റിന്റെ അംഗരക്ഷക സേനയെ പിരിച്ചുവിടുമെന്ന് പ്രധാനമന്ത്രി. ഈയിടെ പരാജയപ്പെട്ട സൈനിക അട്ടിമറിയെ തുടര്‍ന്ന് പ്രസിഡന്‍ഷ്യല്‍ ഗാര്‍ഡിലെ 300 പേരെ തടവിലാക്കിയിരുന്നു. പ്രസിഡന്‍ഷ്യല്‍ ഗാര്‍ഡിലെ മൊത്തം സൈനികരുടെ എണ്ണം 2500 ആണ്. ഈ സേനാവിഭാഗത്തെ ഇനിയും വച്ചുപൊറുപ്പിക്കേണ്ട ആവശ്യമില്ലെന്ന് പ്രധാനമന്ത്രി ബിനാലി യില്‍ദിറിം അറിയിച്ചു.

അതേസമയം തുര്‍ക്കിയിലെ പട്ടാള അട്ടിമറി ശ്രമത്തിന്റെ മുഖ്യ സൂത്രധാരനെന്ന് സംശയിക്കപ്പെടുന്ന ആത്മീയ നേതാവ് ഫതഹുല്ല ഗുലന്റെ വലംകൈയും മുഖ്യ സഹായിയുമായ ഹാലിസ് ഹാന്‍സിയെ തുര്‍ക്കി അധികൃതര്‍ പിടികൂടി.

അട്ടിമറിക്ക് രണ്ട് ദിവസം മുമ്പാണ് ഹാലിസ് ഹാന്‍സി തുര്‍ക്കിയിക്കേ് കടന്നതെന്ന് പ്രസിഡന്റിന്റെ ഓഫീസുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഫതഹുല്ല ഗുലന്റെ അനന്തരവനായ മുഹമ്മദ് സെയ്ത് ഗുലനെയും തുര്‍ക്കി അധികൃതര്‍ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

വടക്കു കിഴക്കന്‍ നഗരമായ എര്‍സുറുമില്‍ നിന്ന് കഴിഞ്ഞ ദിവസമാണ് സെയ്ത് ഗുലനെ പിടികൂടിയതെന്നും കൂടുതല്‍ ചോദ്യം ചെയ്യാനായി ഇയാളെ ഇസ്താംബൂളിലെത്തിച്ചെന്നും ഔദ്യോഗിക മാധ്യമമായ അനദോലു റിപ്പോര്‍ട്ട് ചെയ്തു. ഭീകര സംഘടനയുമായി ബന്ധപ്പെട്ടുള്ള കുറ്റങ്ങള്‍ സെയ്ത് ഗുലന്റെ പേരില്‍ ചുമത്താന്‍ സാധ്യതയുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.