1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 18, 2016

സ്വന്തം ലേഖകന്‍: പട്ടാള അട്ടിമറിയില്‍ നിന്നും തുര്‍ക്കിയെ രക്ഷിച്ചത് ജനശക്തിയും സാങ്കേതിക വിദ്യയും. പീസ് കൗണ്‍സില്‍ എന്നു വിശേഷിപ്പിക്കുന്ന സൈന്യമാണ് തുര്‍ക്കി ഭരണാധികാരി റജബ് ത്വയ്യിബ് ഉര്‍ദുഗാനെ അട്ടിമറിക്കാന്‍ ശ്രമിച്ചത്. 1970 മുതല്‍ രാജ്യത്തുണ്ടായ അട്ടിമറികളില്‍നിന്ന് ഗൃഹപാഠം ചെയ്ത് കൃത്യമായ പദ്ധതിയോടെയാണ് സൈന്യം അട്ടിമറിക്കു തുനിഞ്ഞതെന്ന് നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു.

പ്രസിഡന്റ് ഉര്‍ദുഗാന്‍ നഗരത്തിനു പുറത്തെ അവധിക്കാല റിസോര്‍ട്ടിലായിരുന്ന സമയമാണ് വിമതര്‍ ആക്രമണത്തിനായി തെരഞ്ഞെടുത്തത്. രാജ്യത്തെ പ്രധാന വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം നിയന്ത്രണത്തിലാക്കിയ സൈന്യം ഇസ്തംബൂളിലെ ബോസ്ഫറസ് പാലം അടച്ചുപൂട്ടി. പാര്‍ലമെന്റിലേക്കും അങ്കാറയിലേക്കും ടാങ്കുകളയച്ചു. റോഡുകള്‍ കൈയേറി. ദേശീയ വാര്‍ത്താമാധ്യമങ്ങളുടെ നിയന്ത്രണം പിടിച്ചെടുത്തു.

എന്നാല്‍ പ്രസിഡന്‍് ഉറുദുഗാ?ന്റെ നിര്‍ദേശ പ്രകാരം തെരുവിലിറങ്ങിയ ജനവും ഉറുദുഗാന്റെ സൈന്യവും അട്ടിമറി ശ്രമം പരാജയപ്പെടുത്തി. സമൂഹമാധ്യമങ്ങളിലൂടെയും ടെലിവിഷനിലൂടെയും ഉര്‍ദുഗാന്‍ ജനാധിപത്യത്തിനായി പോരാടാന്‍ ജനങ്ങളോട് അഹ്വാനം ചെയ്തു. ഈ അഭ്യര്‍ഥന വൈറലായതിനെ തുടര്‍ന്നാണ് ജനങ്ങള്‍ തെരുവിലിറങ്ങി അട്ടിമറിക്ക് ശ്രമിച്ച സൈനികരെ കൈകാര്യം ചെയ്തത്. ഉര്‍ദുഗാന്റെ വിശ്വസ്തരായ മതനേതാക്കളും ചരിത്രത്തിലാദ്യമായി ഉച്ചഭാഷിണി വഴി രക്തസാക്ഷികളാവാന്‍ ജനങ്ങളെ പ്രേരിപ്പിച്ചു.

ജനങ്ങളും സൈന്യവും വിമത സൈനികരും തമ്മില്‍ നടന്ന രൂക്ഷമായ ഏറ്റുമുട്ടലില്‍ 265 പേര്‍ കൊല്ലപ്പെട്ടു. ഇതില്‍ 104 പേര്‍ വിമത സൈനികരും 161 പേര്‍ സിവിലിയന്‍മാരും പൊലീസ് ഉദ്യോഗസ്ഥരുമാണ്. 1440 പേര്‍ക്ക് പരിക്കേറ്റു. ഏകദേശം 2839 വിമത സൈനികരെ തടവിലാക്കി. ജനറല്‍മാര്‍ ഉള്‍പ്പടെ മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥര്‍ തടവിലാക്കിയവരില്‍ ഉള്‍പ്പെടുന്നുണ്ട്. 2745 ജഡ്ജിമാരെയും പുറത്താക്കിയിട്ടുണ്ട്.

അട്ടിമറി പരാജയപ്പെടുത്തിയതിനു പിന്നാലെ ജനാധിപത്യത്തെ പിന്തുണച്ച് വമ്പന്‍ റാലികളും നടന്നു. അട്ടിമറിയെ ചെറുത്ത് തോല്‍പ്പിച്ച ജനങ്ങള്‍ ജനാധിപത്യത്തെ പിന്തുണയ്ക്കുന്ന മുദ്രാവാക്യങ്ങളുയര്‍ത്തിയാണ് ദേശീയ പതാകയുമായി തെരുവിലിറങ്ങിറങ്ങിയത്. ജനാധിപത്യത്തെ സംരക്ഷിക്കണമെന്ന് ജനങ്ങള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.