1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 25, 2017

സ്വന്തം ലേഖകന്‍: ജര്‍മനിയുമായുള്ള ബന്ധം മെച്ചപ്പെടുത്താന്‍ ഉറച്ച് തുര്‍ക്കി, അനുനയ നീക്കവുമായി തുര്‍ക്കി ഉപ പ്രധാനമന്ത്രി. ജര്‍മനിയും തുര്‍ക്കിയും തമ്മിലുള്ള പ്രശ്‌നങ്ങള്‍ എത്രയും വേഗം തീര്‍ക്കണമെന്ന് തുര്‍ക്കി ഉപപ്രധാനമന്ത്രി മെഹത് സെസെക് ആഹ്വാനം ചെയ്തു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം പഴയതുപോലെ ഊഷ്മളമാക്കണമെന്നും നിലവിലുള്ള പ്രശ്‌നങ്ങള്‍ ചര്‍ച്ചകളിലൂടെ പരിഹരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ജര്‍മന്‍ മാധ്യമ പ്രവര്‍ത്തകന്‍ ഇസ്താംബൂളില്‍ വച്ച് അറസ്റ്റിലായതിനെ തുടര്‍ന്നാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളായത്. തീവ്രവാദ ബന്ധം ആരോപിച്ചാണ് തുര്‍ക്കി ഇയാളെ അറസ്റ്റ് ചെയ്തത്. ഇതിനു പുറമേ തുര്‍ക്കിയില്‍ ഭരണഘടനാ ഭേദഗതി നടപ്പാക്കുന്നതിനുള്ള തീരുമാനവും ജര്‍മനി അംഗീകരിച്ചിരുന്നില്ല.

പ്രസിഡന്റിലേക്ക് അധികാരങ്ങള്‍ കേന്ദ്രീകരിക്കുന്ന തരത്തിലുള്ള ഭരണാഘടനാ ഭേദഗതി നടപ്പിലാക്കുന്നതിനുള്ള ഹിതപരിശോധന ഫലവും ജര്‍മ്മനിയെ ചൊടിപ്പിച്ചിരുന്നു. ഇത്തരം പ്രശ്‌നങ്ങളില്‍പ്പെട്ട് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ആടിയുലയവേയാണ് തുര്‍ക്കി ഉപ പ്രധാനമന്ത്രിയുടെ അനുനയ നീക്കം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.