1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 7, 2016

സ്വന്തം ലേഖകന്‍: ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ ധോണി നയിക്കും, യുവരാജും ഹര്‍ബജനും ടീമില്‍. പവന്‍ നേഗിയാണ് പതിനഞ്ചംഗ ടീമിലെ ഏക പുതുമുഖം. ശിഖര്‍ ധവാനും രോഹിത് ശര്‍മയും അജിങ്ക്യ രഹാനെ എന്നിവരും ടീമില്‍ ഇടം നേടി.

ആര്‍. അശ്വിനും രവീന്ദ്ര ജഡേജയുമാണ് ടീമിലെ സ്പിന്നര്‍മാര്‍. ആഷിഷ് നെഹ്‌റയും ജസ്പ്രീത് ബ്രൂമയും ടീമില്‍ സ്ഥാനം നിലനിര്‍ത്തി. പേസ് ബൗളര്‍ മുഹമ്മദ് ഷമി ടീമില്‍ തിരിച്ചെത്തി. ഏകദിന ലോകകപ്പിലാണ് ഷമി അവസാനമായി ഇന്ത്യന്‍ ടീമില്‍ കളിച്ചത്. ഓസ്‌ട്രേലിയന്‍ പര്യടനത്തിനുള്ള ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നെങ്കിലും പരിക്കേറ്റതിനാല്‍ കളിക്കാനായിരുന്നില്ല.

ടീം അംഗങ്ങള്‍: എം.എസ്.ധോണി (ക്യാപ്റ്റന്‍), രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍, വിരാട് കോഹ്‌ലി, അജിങ്ക്യ രഹാനെ, യുവരാജ് സിംഗ്, സുരേഷ് റെയ്‌ന, ഹര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ആര്‍.അശ്വിന്‍, ഹര്‍ഭജന്‍ സിംഗ്, പവന്‍ നേഗി, ആശിഷ് നെഹ്‌റ, ജസ്പ്രീത് ബുമ്‌റ, മുഹമ്മദ് ഷമി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.