1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 8, 2016

സ്വന്തം ലേഖകന്‍: കര്‍ണാടകയില്‍ ഷൂട്ടിംഗിനിടെ ഹെലികോപ്റ്ററില്‍ നിന്ന് തടാകത്തിലേക്ക് ചാടിയ രണ്ടു നടന്മാര്‍ മുങ്ങി മരിച്ചു. സിനിമാ താരങ്ങളായ അനില്‍, ഉദയ് എന്നിവരാണ് മരിച്ചത്. ഹെലികോപ്ടറില്‍ നിന്ന് തിപ്പഗൊണ്ടനഹള്ളി തടാകത്തിലേക്ക് ചാടിയപ്പോഴാണ് അപകടമുണ്ടായത്. മസ്തിഗുഡി എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് സംഭവം.

രാംനഗര്‍ ജില്ലയിലായിരുന്നു ചിത്രീകരണം. ഹെലികോപ്ടറിലെ സംഘടനത്തിന് ശേഷം നായകനും വില്ലന്‍മാരും നദിയിലേക്ക് ചാടുന്ന രംഗം ചിത്രീകരിക്കുന്നതിനിടെയാണ് സംഭവം. നദിയിലേക്ക് ചാടുന്ന നായകനും വില്ലന്‍മാരും നീന്തി കരയ്ക്ക് കയറുന്നതായാണ് തിരക്കഥയില്‍. എന്നാല്‍ നദിയില്‍ ചാടിയ അനിലിനും ഉദയ്ക്കും നീന്തി കയറാനായില്ല. നായകന്‍ ദുനിയ വിജയ് നീന്തി രക്ഷപെട്ടു.

മുന്ന് മണിയോടെയാണ് അപകടമുണ്ടായത്. കൊല്ലപ്പെട്ട നടന്‍മാരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയിട്ടില്ല. പോലീസും ദുരന്തനിവാരണ സേനയും തിരച്ചില്‍ തുടരുകയാണ്. വേണ്ടത്ര സുരക്ഷാ ക്രമീകരണങ്ങള്‍ ഇല്ലാതെയാണ് ചിത്രീകരണം നടത്തിയതെന്ന് നടന്‍മാരുടെ ബന്ധുക്കള്‍ ആരോപിച്ചു.

തടാകതീരത്തെ ഷൂട്ടിങ്ങിനാണ് അനുവാദം നല്‍കിയിരുന്നതെന്നും വെള്ളത്തിലിറങ്ങാന്‍ അനുമതിയില്ലായിരുന്നെന്നും പൊലീസ് വെളിപ്പെടുത്തി.
അണിയറപ്രവര്‍ത്തകര്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കുമെന്ന് രാമനഗര എസ്.പി ചന്ദ്രഗുപ്ത അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.