1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 15, 2018

സ്വന്തം ലേഖകന്‍: ഉഗ്രരൂപം പൂണ്ട് സൂപ്പര്‍ ചുഴലിക്കാറ്റ് മന്‍ഖുട് ഫിലിപ്പീന്‍സിന്റെ വടക്കന്‍ തീരത്ത്; കനത്ത നാശനഷ്ടം. ഫിലിപ്പീന്‍സിലെ ഏറ്റവും വലിയ ദ്വീപായ ലുസോണില്‍ ആഞ്ഞുവീശുന്ന കാറ്റ് കാരണം മേഖലയില്‍ ശക്തമായ കാറ്റും മഴയും തുടരുകയാണ്. വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടു.

കൊടുങ്കാറ്റിന്റെ പാതയില്‍ നാലു ദശലക്ഷം ജനങ്ങള്‍ ഉള്ളതിനാല്‍ വന്‍ ആള്‍നാശമാണ് ഭയക്കുന്നത്. കാറ്റഗറി അഞ്ചില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ചുഴലിക്കൊടുങ്കാറ്റ് 200 കിലോമീറ്റര്‍ വേഗത്തിലാണ് തീരത്തോട് അടുക്കുന്നത്. മണിക്കൂറില്‍ 330 കിലോമീറ്റര്‍ വേഗത്തില്‍ വീശിയടിക്കുന്ന തരത്തില്‍ ശക്തിയാര്‍ജിക്കുമെന്നാണ് റിപ്പോര്‍ട്ട്. ചുഴലിക്കൊടുങ്കാറ്റിനോട് അനുബന്ധിച്ചുണ്ടാകുന്ന കനത്തമഴയെ നേരിടാനും അധികൃതര്‍ നടപടികളെടുത്തിട്ടുണ്ട്.

ഫിലിപ്പീന്‍സില്‍ അതീവ ജാഗ്രത പ്രഖ്യാപിച്ച് ആളുകളെ ഒഴിപ്പിച്ചു ക്യാമ്പുകളിലേക്ക് മാറ്റിയിരുന്നു. സ്‌കൂളുകള്‍ അടക്കം എല്ലാ സ്ഥാപനങ്ങളും പൂട്ടി. ഫിലിപ്പീന്‍സില്‍ വീശിയ ശേഷം കൊടുങ്കാറ്റ് തുടര്‍ന്ന് ഹോംങ്കോംഗിലേക്കും ചൈനയിലേക്കും നീങ്ങും. ഞായറാഴ്ചയോടെ ചൈനയിലെ ഹെയ്‌നാന്‍, ഗുവാംഗ്‌ഡോംഗ് മേഖലകളിലും കൊടുങ്കാറ്റ് എത്തുമെന്നു കരുതുന്നു. 2013ല്‍ ഫിലിപ്പീന്‍സില്‍ വീശിയ ഹെയ്യാന്‍ എന്ന സൂപ്പര്‍ ചുഴലി 6,300 പേരുടെ മരണത്തിനു കാരണമായിരുന്നു.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.