1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 5, 2018

സ്വന്തം ലേഖകന്‍: അലാസ്‌കയില്‍ നിന്ന് റഷ്യയിലേക്ക് ഒരു സാഹസിക ബോട്ട് യാത്ര; അമേരിക്കന്‍ പൗരന്‍ റഷ്യന്‍ തീരത്തെത്തി. 46 വയസുകാരനായ ജോണ്‍ മാര്‍ട്ടിന്‍ വില്യം മൂന്ന് എന്നയാളാണ് അലാസ്‌കയില്‍ നിന്ന് റഷ്യയിലേക്ക് യാത്ര പുറപ്പെട്ടത്.

രണ്ടാഴ്ച കൊണ്ടാണ് ഇയാള്‍ കടലിലൂടെ റഷ്യയിലേക്കുള്ള ദൂരം താണ്ടിയത്. അലാസ്‌കയില്‍ നിന്ന് ദിവസങ്ങള്‍ സഞ്ചരിച്ചെത്തിയ യുവാവിനെ റഷ്യയിലെ ചുകോത്കാ മേഖലിയിലേക്ക് കടക്കുന്നതിന് മുമ്പ് റഷ്യന്‍ അതിര്‍ത്തി സുരക്ഷാ ഉദ്യോഗസ്ഥര്‍ പിടികൂടി കരയിലെത്തിക്കുകയായിരുന്നു.

പരുക്കന്‍ കാലാവസ്ഥയെ അതിജീവിച്ച് അനേക ദിവസം കാറ്റുമായും കടലുമായും മല്ലിട്ടാണ് അവസാനം അയാള്‍ ജീവിതത്തിലേക്ക് തുഴഞ്ഞടുത്തത്. അലാസ്‌കയിലെ യുകോണ്‍ നദിയില്‍ നിന്ന് ഒരാള്‍ക്ക് മാത്രം സഞ്ചരിക്കാവുന്ന ചെറുബോട്ടിലാണ് യുവാവ് യാത്ര തുടങ്ങിയത്.

എന്നാല്‍ കടലിലെ കലാവസ്ഥയിലെ പ്രശ്‌നങ്ങളും ദിക്കറിയാതെയുളള തുഴച്ചിലും ഇയാളെ അവശനാക്കി. അങ്ങനെ ആഴ്ചകളോളം കടലില്‍ ചുറ്റിത്തിരിഞ്ഞതിന് ശേഷമാണ് ഇയാള്‍ റഷ്യന്‍ മണ്ണില്‍ കാലുകുത്തിയത്. ഇയാളെ യുഎസ് കോണ്‍സുലേറ്റിന് കൈമാറുമെന്ന് റഷ്യന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ അറിയിച്ചു.

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.