1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 6, 2017

സ്വന്തം ലേഖകന്‍: ഖത്തര്‍ പ്രതിസന്ധിയോടെ നോക്കുകുത്തിയായ ജിസിസിക്ക് ബദലായി സൗദിയുടേയും യുഎഇയുടേയും മുന്‍കൈയ്യില്‍ പുതിയ ഗള്‍ഫ് കൂട്ടായ്മ. ഗള്‍ഫ് രാജ്യങ്ങളുടെ കൂട്ടായ്മായ ഗള്‍ഫ് കോപറേഷന്‍ കൗണ്‍സിലിന് സമാന്തരമായി പുതിയ സൈനിക വ്യാപാര സഖ്യമാണ് സൗദി അറേബ്യയും യു.എ.ഇയും വിഭാവനം ചെയ്യുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

സൈനിക, സാമ്പത്തിക, രാഷ്ട്രീയ, വ്യാപാര, സാംസ്‌കാരിക മേഖലകളില്‍ സഹകരിക്കാനും ഒരുമിച്ച് മുന്നേറാനും യു.എ.ഇയും സൗദിയും ധാരണയില്‍ എത്തിയതായി യു.എ.ഇ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

ഖത്തര്‍, ബഹ്‌റൈന്‍, ഒമാന്‍, കുവൈറ്റ് എന്നിവയാണ് ജി.സി.സിയിലെ മറ്റ് അംഗരാജ്യങ്ങള്‍. ഖത്തറിനെതിരായ ഉപരോധം ജി.സി.സിയില്‍ വന്‍ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. അതേസമയം കഴിഞ്ഞ ദിവസം കുവൈറ്റില്‍ നടന്ന ജി.സി.സി വാര്‍ഷിക ഉച്ചകോടി വെട്ടിച്ചുരിക്കയത് ശ്രദ്ധേയമായിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.