1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 3, 2015

സ്വന്തം ലേഖകന്‍: യുഎഇ ദേശീയ ദിനം, ദുബായ് എമിഗ്രേഷന്‍ സേവനങ്ങള്‍ക്ക് അവധിയില്ല. 44 മത് യുഎഇ ദേശിയ ദിനവും രക്തസാക്ഷി ദിനവും പ്രമാണിച്ച് രാജ്യവ്യാപകമായി അവധി പ്രഖ്യാപിച്ചെങ്കിലും ഈ ദിവസങ്ങളില്‍ ദുബായ് എമിഗ്രേഷന്റെ സേവനം ലഭ്യമായിരിക്കുമെന്ന് ദുബായ് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡെന്‍സി ആന്റ് ഫോറീനേഴ്‌സ് അറിയിച്ചു.

ഡിസംബര്‍ 1 മുതല്‍ 3 വരെ രാവിലെ 9 മുതല്‍ ഉച്ചക്ക് 1 വരെ അല്‍ തവാര്‍ ന്യൂ സെന്ററിലും, അല്‍ മനാറാ ന്യൂ സെന്ററിലും സേവനം ലഭിക്കും. എന്നാല്‍ ദുബായ് എയര്‍പോര്‍ട്ട് ടെര്‍മിനല്‍ മൂന്നിലെ ആഗമന ഭാഗത്തെ താമസ കുടിയേറ്റ ഓഫീസ് 24 മണിക്കുറും പ്രവര്‍ത്തിക്കും. ഇവിടെ വെള്ളിയും ശനിയും സേവനം ലഭ്യമാകുമെന്നും വകുപ്പ് അറിയിച്ചു.

വെള്ളിയും,ശനിയും സാധാരണ എമിഗ്രേഷന്‍ ഓഫീസിന് അവധിയാണ്. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് 5 ദിവസമാണ് ഇത്തവണ അവധി ലഭിക്കുന്നത്. ഞായറാഴ്ചയാണ് മിക്ക ഓഫീസുകളും ഇനി തുറന്ന് പ്രവര്‍ത്തിക്കുക.

സാധാരണയുള്ള എമിഗ്രേഷന്‍ പ്രവര്‍ത്തന സമയം രാവിലെ 7.30മുതല്‍ രാത്രി 8 വരെയാണ്. കുടുതല്‍ വിവരങ്ങള്‍ക്ക് 8005111 എന്ന വകുപ്പിന്റെ ടോള്‍ഫ്രി നമ്പറില്‍ ബന്ധപ്പെടാവുന്നതാണെന്ന് ദുബായ് എമിഗ്രേഷന്‍ അറിയിച്ചു വക്താവ് അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.