1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 7, 2018

സ്വന്തം ലേഖകന്‍: യുഎഇയില്‍ അയ്യായിരത്തോളം വ്യാജ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്ത് ദുബായ് പോലീസ്. ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ക്കെതിരെ നടന്ന ബോധവല്‍ക്കരണത്തിന്റെ ഭാഗമായി ദുബൈയില്‍ സംഘടിപ്പിച്ച പരിപാടിയിലാണ് ജനറല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ക്രിമിനല്‍ ഇന്‍ വെസ്റ്റിഗേഷന്‍ ഡയറക്ടര്‍ ബ്രിഗേഡിയര്‍ ജമാല്‍ സലേം അല്‍ ജല്ലാഫ് ഇക്കാര്യം അറിയിച്ചത്.

ഇത്തിസലാത്തുമായി ചേര്‍ന്നാണ് വ്യാജ അക്കൗണ്ടുകള്‍ കണ്ടെത്തിയതെന്നും അദ്ദേഹം അറിയിച്ചു. 2017 മുതല്‍ തന്നെ അയ്യായിരത്തോളം വ്യാജ അക്കൗണ്ടുകള്‍ നിരീക്ഷണത്തിലായിരുന്നു. ഇത്തരം അക്കൗണ്ടുകള്‍ കണ്ട് പിടിക്കാന്‍ സംവിധാനങ്ങളുണ്ട്. ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെയാണ് അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്തതെന്നും ഇത്തിസലാത്ത് പോളിസീസ് ആന്‍ഡ് പ്രോഗ്രാംസ് ഡയറക്ടര്‍ മുഹമ്മദ് അല്‍ സറൗനി അറിയിച്ചു.

‘ബിവെയര്‍ ഓഫ് ഫാള്‍സ് അക്കൗണ്ട്‌സ്’ എന്നതാണ് ദുബൈ പോലീസിന്റെ പുതിയ ബോധവല്‍ക്കരണ പരിപാടി. സൈബര്‍ ക്രിമിനലുകള്‍ ഫേസ്ബുക്ക് ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമിലൂടെ ഇരകളെ കണ്ടെത്തുന്ന രീതികളെ കുറിച്ചും ബോധവല്‍ക്കരണം നടക്കുന്നുണ്ട്. യുഎ ഇയിലെ ഭൂരിഭാഗം പേരും സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നതിനാല്‍ രാജ്യം സൈബര്‍ ക്രിമിനലുകളുടെ പ്രധാന ലക്ഷ്യമാണെന്നും അല്‍ ജല്ലാഫ് അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.