1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 28, 2019

സ്വന്തം ലേഖകന്‍: യു എ ഇ സര്‍ക്കാര്‍ നല്‍കുന്ന 1500 സേവനങ്ങള്‍ക്ക് ഫീസ് റദ്ദാക്കി. രാജ്യത്തിന്റെ സാന്പത്തിക വളര്‍ച്ചക്കും വിദേശനിക്ഷേപത്തിനും പ്രോല്‍സാഹനം നല്‍കുന്ന നടപടികളുടെ ഭാഗമായാണ് തീരുമാനം. ചില ഫീസുകളില്‍ ഭേദഗതി വരുത്താനും തീരുമാനമുണ്ട്. യു എ ഇ മന്ത്രിസഭയാണ് 1500 സര്‍ക്കാര്‍ സേവനങ്ങളുടെ ഫീസ് പിന്‍വലിച്ച് സേവനങ്ങള്‍ സൗജന്യമാക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചത്.

ഇതനുസരിച്ച് ആഭ്യന്തമന്ത്രാലയം, സാന്പത്തിക കാര്യമന്ത്രാലയം. മാനവവിഭവ ശേഷി മന്ത്രാലയം എന്നിവയുമായി ബന്ധപ്പെട്ട സേവനങ്ങള്‍ക്ക് ഈടാക്കിയിരുന്ന വിവിധ ഫീസുകള്‍ റദ്ദാക്കുകയോ ഭേദഗതി വരുത്തുകയോ ചെയ്യും. ഇത് രാജ്യത്തെ ബിസിനസ് മേഖലയിലുള്ളവര്‍ക്കും നിക്ഷേപകര്‍ക്കും നേട്ടമാകുമെന്ന് മന്ത്രിസഭ വിലയിരുത്തി. ഏറ്റവും കൂടുതല്‍ വിദേശനിക്ഷേപം വന്നെത്തുന്ന രാജ്യം എന്ന നിലയില്‍ സ്ഥാപനങ്ങള്‍ക്ക് അവരുടെ ഭരണപരമായ ചെലവുകള്‍ കുറക്കാന്‍ ഇത് സഹായകമാകും.

ഇത് കൂടുതല്‍ നിക്ഷേപകരെ രാജ്യത്തേക്ക് ആകര്‍ഷിക്കാന്‍ വഴിയൊരുക്കുമെന്ന് മന്ത്രിസഭ വിലയിരുത്തി. യു എ ഇയില്‍ നികുതി ഘടന നിലവില്‍ വന്നതോടെ ലഭിക്കുന്ന വരുമാനവും സര്‍ക്കാറിന്റെ റവന്യൂവരുമാനവും തുലനം ചെയ്യുന്ന നടപടികളുടെ ഭാഗം കൂടിയാണ് തീരുമാനം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.