1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 23, 2021

സ്വന്തം ലേഖകൻ: യുഎഇ​യി​ലെ ഇ​ന്ത്യ​ൻ പ്ര​വാ​സി​ക​ൾ​ക്ക് ഇ​നി മൊ​ബൈ​ൽ ആ​പ് വ​ഴി നേ​രി​ട്ട് കോ​ൺ​സു​ലേ​റ്റിെൻറ സ​ഹാ​യം അ​ഭ്യ​ർ​ഥി​ക്കാം. നി​യ​മ​പ്ര​ശ്ന​ങ്ങ​ൾ, ജോ​ലി​സം​ബ​ന്ധ​മാ​യ വി​ഷ​യ​ങ്ങ​ൾ, രേ​ഖ​ക​ളു​ടെ ആ​വ​ശ്യം തു​ട​ങ്ങി പ്ര​വാ​സി​ക​ൾ അ​നു​ഭ​വി​ക്കു​ന്ന എ​ല്ലാ പ്ര​ശ്ന​ങ്ങ​ൾ​ക്കും പ​രി​ഹാ​ര​വും വ്യ​ക്ത​മാ​യ നി​ർ​ദേ​ശ​ങ്ങ​ളും ല​ഭി​ക്കു​ന്ന​തി​ന് ‘പി.​ബി.​എ​സ്.​കെ ആ​പ്’ എ​ന്ന പേ​രി​ൽ മൊ​ബൈ​ൽ ആ​പ് പു​റ​ത്തി​റ​ക്കി.

ഇ​ന്ത്യ​ൻ കോ​ൺ​സു​ലേ​റ്റി​ന് കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ‘പ്ര​വാ​സി ഭാ​ര​തീ​യ സ​ഹാ​യ​താ കേ​ന്ദ്രം’ ന​ൽ​കി​വ​രു​ന്ന സേ​വ​ന​ങ്ങ​ളും ആ​ശ​യ​വി​നി​മ​യ മാ​ർ​ഗ​ങ്ങ​ളും ഡി​ജി​റ്റ​ൽ പ്ലാ​റ്റ്ഫോ​മി​ലേ​ക്ക് മാ​റി​യ​തിെൻറ പു​തു​രൂ​പ​മാ​ണ് ‘പി.​ബി.​എ​സ്.​കെ’ മൊ​ബൈ​ൽ ആ​പ്. യുഎഇ​യി​ൽ ഔ​ദ്യോ​ഗി​ക സ​ന്ദ​ർ​ശ​ന​ത്തി​നെ​ത്തി​യ കേ​ന്ദ്ര വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​ൻ ‘പി.​ബി.​എ​സ്.​കെ ആ​പ്’ മൊ​ബൈ​ൽ ആ​പ് പു​റ​ത്തി​റ​ക്കി.

ജോ​ലി തേ​ടി​യെ​ത്തി ദു​രി​ത​ത്തി​ലാ​യ സ്ത്രീ​ക​ൾ, വി​സ, കൗ​ൺ​സ​ലി​ങ്, മാ​ര്യേ​ജ് ര​ജി​സ്ട്രേ​ഷ​ൻ, തൊ​ഴി​ലാ​ളി പ്ര​ശ്ന​ങ്ങ​ൾ, പാ​സ്പോ​ർ​ട്ട്, പ​രാ​തി​ക​ൾ, വി​ദ്യാ​ഭ്യാ​സം, ജോ​ബ് ഓ​ഫ​ർ വെ​രി​ഫി​ക്കേ​ഷ​ൻ, ഇ-​മൈ​ഗ്രേ​റ്റ്, മ​ര​ണ ര​ജി​സ്ട്രേ​ഷ​ൻ, മ​ദ​ദ് പോ​ർ​ട്ട​ൽ തു​ട​ങ്ങി 12ൽ​പ​രം വി​ഭാ​ഗ​ങ്ങ​ളി​ലാ​യി കോ​ൺ​സു​ലേ​റ്റ് ന​ൽ​കു​ന്ന സേ​വ​ന​ങ്ങ​ൾ വീ​ട്ടി​ലി​രു​ന്ന് ത​ന്നെ ഒ​റ്റ ക്ലി​ക്കി​ൽ ആ​പ് വ​ഴി തേ​ടാ​നാ​വും.

യുഎഇ​യി​ൽ ക​ഴി​യു​ന്ന പ്ര​വാ​സി​ക​ൾ അ​റി​ഞ്ഞി​രി​ക്കേ​ണ്ട പ്ര​ധാ​ന വി​വ​ര​ങ്ങ​ൾ, മാ​റി​ക്കൊ​ണ്ടി​രി​ക്കു​ന്ന നി​യ​മ​ങ്ങ​ൾ, യാ​ത്ര​സം​ബ​ന്ധ​മാ​യ കാ​ര്യ​ങ്ങ​ൾ, വി​വി​ധ പ​ദ്ധ​തി​ക​ളു​ടെ​യും പ്ര​വാ​സി ക്ഷേ​മ പ​രി​പാ​ടി​ക​ളു​ടെ​യും സ​മ​ഗ്ര വി​വ​ര​ങ്ങ​ൾ തു​ട​ങ്ങി വി​ദേ​ശ​രാ​ജ്യ​ത്ത് ക​ഴി​യു​ന്ന എ​ല്ലാ ഇ​ന്ത്യ​ക്കാ​ർ​ക്കും ഏ​റ്റ​വും പ്ര​യോ​ജ​ന​പ്ര​ദ​മാ​കു​ന്ന വി​വ​ര​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ന്ന​തും സം​ശ​യ​ങ്ങ​ൾ ദൂ​രീ​ക​രി​ക്കാ​നു​മു​ള്ള പ്ലാ​റ്റ്ഫോ​മാ​ണ് ഈ ​ആ​പ്.

ഏ​തെ​ങ്കി​ലും ത​ര​ത്തി​ലു​ള്ള പ്ര​ശ്ന​ങ്ങ​ൾ നേ​രി​ടു​ന്ന യുഎഇ​യി​ലെ എ​ല്ലാ ഇ​ന്ത്യ​ക്കാ​ർ​ക്കും ആ​പ് വ​ഴി കോ​ൺ​സു​ലേ​റ്റി​ലേ​ക്ക് നേ​രി​ട്ട് ബ​ന്ധ​പ്പെ​ടാം. മു​ഴു​വ​ൻ സ​മ​യ സേ​വ​ന​മാ​ണ് പ്ര​വാ​സി ഇ​ന്ത്യ​ക്കാ​ർ​ക്ക് ഉ​റ​പ്പു​ന​ൽ​കു​ന്ന​ത്.

തൊ​ഴി​ൽ ത​ട്ടി​പ്പ് ത​ട​യാ​നും ജോ​ലി തേ​ടു​ന്ന​വ​രെ ചൂ​ഷ​ണം ചെ​യ്യു​ന്ന​തി​ന് അ​റു​തി വ​രു​ത്താ​നും വ​രെ ആ​പ്പി​ൽ സം​വി​ധാ​ന​ങ്ങ​ളു​ണ്ട്. ഉ​ദ്യോ​ഗാ​ർ​ഥി​ക്ക് ല​ഭി​ക്കു​ന്ന ജോ​ബ് ഓ​ഫ​റു​ക​ൾ പ​രി​ശോ​ധി​ക്കാ​നു​ള്ള സേ​വ​ന​ത്തി​ലൂ​ടെ​യാ​ണ്​ ആ​പ് ഇ​തു യാ​ഥാ​ർ​ഥ്യ​മാ​ക്കു​ന്ന​ത്.

കോ​ൺ​സു​ലേ​റ്റ് സം​ഘ​ടി​പ്പി​ക്കു​ന്ന സൗ​ജ​ന്യ നി​യ​മ, മാ​ന​സി​ക, സാ​മ്പ​ത്തി​ക കൗ​ൺ​സ​ലി​ങ്​ സേ​വ​ന​ങ്ങ​ൾ​ക്കും ആ​പ് വ​ഴി അ​വ​സ​രം തേ​ടാ​നാ​വും. ആ​പ്ലി​ക്കേ​ഷ​ൻ നി​ല​വി​ൽ ഇം​ഗ്ലീ​ഷി​ൽ ല​ഭ്യ​മാ​ണെ​ങ്കി​ലും ഒ​ന്നി​ല​ധി​കം ഇ​ന്ത്യ​ൻ ഭാ​ഷാ ഓ​പ്ഷ​നു​ക​ൾ ഉ​ട​ൻ ഉ​ൾ​പ്പെ​ടു​ത്താ​നു​ള്ള പ​ദ്ധ​തി​ക​ളു​ണ്ട്. പ്ര​വാ​സി ഭാ​ര​തീ​യ സ​ഹാ​യ​താ കേ​ന്ദ്ര​ത്തി​ലെ വി​വി​ധ ആ​ശ​യ​വി​നി​മ​യ രീ​തി​ക​ൾ ഏ​കീ​ക​രി​ച്ച പി.​ബി.​എ​സ്.​കെ ആ​പ് ഇ​ന്ത്യ​ൻ ക​മ്യൂ​ണി​റ്റി​യു​മാ​യു​ള്ള ഇ​ട​പ​ഴ​ക​ൽ വ​ർ​ധി​പ്പി​ക്കാ​നും ഓ​രോ പ്ര​വാ​സി​ക​ൾ​ക്കും വി​ര​ൽ​ത്തു​മ്പി​ൽ ഏ​റ്റ​വും പു​തി​യ വി​വ​ര​ങ്ങ​ൾ ല​ഭ്യ​മാ​ക്കാ​നും ഏ​റെ സ​ഹാ​യ​ക​ര​മാ​കും. പ്ലേ ​സ്​​റ്റോ​ർ, ആ​പ് സ്​​​റ്റോ​ർ വ​ഴി മൊ​ബൈ​ൽ ആ​പ് ഡൗ​ൺ​ലോ​ഡ് ചെ​യ്യാം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.