1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 26, 2019

സ്വന്തം ലേഖകന്‍: തിരിച്ചറിയല്‍ രേഖകള്‍ നല്‍കി മൊബൈല്‍ നമ്പര്‍ പുതുക്കിയ ഇന്ത്യക്കാരന് യുഎഇയിലെ ടെലികോം കമ്പനി നല്‍കിയത് കോടികള്‍ വിലയുള്ള ആഡംബര കാര്‍! ഇന്ത്യക്കാരനായ ബല്‍വീര്‍ സിങിനാണ് യുഎഇയിലെ ടെലികോം കമ്പനി ഡു മക്‌ലാരന്‍ 570എസ് സ്‌പൈഡര്‍ കാര് അപ്രതീക്ഷിത സമ്മാനമായി നല്‍കിയത്.

കാലഹരണപ്പെട്ട തിരിച്ചറിയല്‍ രേഖകള്‍ മാറ്റി പുതിയവ രജിസ്റ്റര്‍ ചെയ്യുന്നതിന് ജനങ്ങളെ പ്രോത്സാഹിപ്പിക്കാനാണ് ടെലികോം കമ്പനിയായ ഡു സമ്മാനം പ്രഖ്യാപിച്ചത്. ജനുവരി 31ന് മുന്‍പ് തിരിച്ചറിയല്‍ രേഖകള്‍ നല്‍കിയില്ലെങ്കില്‍ കണക്ഷന്‍ വിച്ഛേദിക്കുമെന്നും അറിയിച്ചിരുന്നു. ഇതനുസരിച്ചാണ് ബല്‍വീര്‍ സിങും തന്റെ പുതിയ ഐഡി നല്‍കി മൊബൈല്‍ നമ്പര്‍ സുരക്ഷിതമാക്കിയത്. എന്നാല്‍ ഉപഭോക്താക്കളില്‍ നിന്ന് നറുക്കെടുത്തപ്പോള്‍ ഭാഗ്യം കടാക്ഷിച്ചതും ദല്‍വീര്‍ സിങിനെ!

അപ്രതീക്ഷിതമായി വന്നെത്തിയ സമ്മാനം തന്റെ ജീവിതം കൂടുതല്‍ മനോഹരമാക്കുമെന്ന് അദ്ദേഹം പറ!ഞ്ഞു. 10 വര്‍ഷമായി യുഎഇയിലുള്ള താന്‍ ഇനിയും ഇവിടെ തന്നെ തുടരുമെന്നും ബല്‍വീര്‍ കൂട്ടിച്ചേര്‍ത്തു. തങ്ങളുടെ ഉപഭോക്താക്കളെ ഏറ്റവും സന്തോഷവാന്മാക്കുകയാണ് കമ്പനിയുടെ ലക്ഷ്യമെന്ന് ഡു ഡെപ്യൂട്ടി സിഇഒ ഫഹദ് അല്‍ ഹസ്സാവി പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.