1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 31, 2020

സ്വന്തം ലേഖകൻ: കൊവിഡ് മഹാമാരി തകര്‍ത്ത വിനോദ സഞ്ചാരമേഖലയില്‍ യുഎഇ പ്രതീക്ഷയായി മാറുകയാണ്. ഇതിനോടകം 2021 ല്‍ വിനോദ സഞ്ചാരികള്‍ എത്താന്‍ ഗൂഗിളില്‍ തിരഞ്ഞ പ്രിയ ഇടമായി യുഎഇ മാറിയിട്ടുണ്ട്. കോവിഡിനെ നേരിടാന്‍ ഭരണകൂടം നടത്തിയ ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് യുഎഇയ്ക്ക് കരുത്തായത്.

ഗൂഗിള്‍ നല്‍കുന്ന കണക്കുകള്‍ അനുസരിച്ച് സഞ്ചാര പ്രേമികള്‍ക്കിടയില്‍ ഏറ്റവും പ്രിയപ്പെട്ട രാജ്യമാണ് യുഎഇ എന്ന് ഗ്ലോബല്‍ ട്രാവല്‍ കമ്പനിയായ കുവോണിയും അറിയിച്ചു.കാനഡ,യുഎസ്എ,ഈജിപ്റ്റ്‌ എന്നിവയാണ് സഞ്ചാരികള്‍ തെരഞ്ഞെടുത്ത മറ്റ് രാജ്യങ്ങള്‍.

മികച്ച അടിസ്ഥാന സൗകര്യങ്ങള്‍, പുതിയ വിനോദ സംവിധാനങ്ങള്‍, സമാനതകളില്ലാത്ത ടുറിസം ആകര്‍ഷണങ്ങള്‍ എന്നിവയെല്ലാം യുഎഇയ്ക്ക് വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്നതിന് സഹായകമായി.

കൊവിഡ് വ്യാപനത്തിന് തടയിടാന്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയ യുഎഇ കഴിഞ്ഞ ജൂണിലാണ് സാധാരണ ജീവിതത്തിലേക്ക് മടങ്ങി വരാന്‍ തുടങ്ങിയത്. ജൂലായ്‌ ആദ്യവാരം മുതല്‍ യുഎഇ വിനോദ സഞ്ചാരികളെയും സ്വീകരിച്ച് തുടങ്ങി,കോവിഡിന് ശേഷം വിപണി സജീവമാക്കാന്‍ യുഎഇ ചില രാജ്യങ്ങളുമായി പുതിയ കരാറുകളിലും ഒപ്പിട്ടു കഴിഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.