1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 16, 2018

സ്വന്തം ലേഖകന്‍: 2019 സഹിഷ്ണുതാ വര്‍ഷമായി ആചരിക്കുമെന്ന് യുഎഇ; ഒത്തൊരുമയോടെ മുന്നേറുന്ന സമൂഹം പടുത്തുയര്‍ത്തുക ലക്ഷ്യം. 2019 യു.എ.ഇ സഹിഷ്ണുതാ വര്‍ഷമായി ആചരിക്കും. പ്രസിഡന്റ് ശൈഖ് ഖലീഫയാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. സമൂഹത്തില്‍ സഹവര്‍ത്തിത്വത്തിന്റേയും സമാധാനത്തിന്റെയും സന്ദേശം പ്രചരിപ്പിക്കുകയാണ് വര്‍ഷാചരണത്തിന്റെ ലക്ഷ്യം.

യു.എ.ഇ ജനതക്ക് രാഷ്ട്രപിതാവ് ശൈഖ് സായിദ് കൈമാറിയ ഏറ്റവും വലിയ സൂക്ഷിപ്പുമുതലാണ് സഹിഷ്ണുത എന്നതിനാല്‍ നിലവിലെ സായിദ് വര്‍ഷത്തിെന്റ തുടര്‍ച്ച തന്നെയാവും സഹിഷ്ണുതാ വര്‍ഷാചരണം. ശൈഖ് സായിദിന്റെ അധ്യാപനങ്ങളും പൈതൃകവും സഹിഷ്ണുതാ മൂല്യങ്ങളില്‍ അധിഷ്ഠിതമാണെന്ന് ശൈഖ് ഖലീഫ പറഞ്ഞു.

‘ഒത്തൊരുമയോടെ മുന്നേറുന്ന സമൂഹം പടുത്തുയര്‍ത്തുക,’ എന്ന സ്വപ്നം സാക്ഷാല്‍കൃതമാക്കുവാനുള്ള ദേശീയ യത്‌നമായിരിക്കും വര്‍ഷാചരണം. വിവിധ സംസ്‌കാരങ്ങള്‍ക്കും മത വിശ്വാസങ്ങള്‍ക്കും തുറന്ന ഇടം നല്‍കുന്ന യു.എ.ഇ സഹിഷ്ണുതയുമായി കൈകോര്‍ത്ത് മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു.

സഹവര്‍ത്തിത്ത മൂല്യങ്ങള്‍ ശക്തിപ്പെടുത്തുക, സംവാദങ്ങളിലൂടെ സഹിഷ്ണുതയുടെ ലോക കേന്ദ്രമെന്ന യു.എ.ഇയുടെ സ്ഥാനം ശക്തിപ്പെടുത്തുക, സഹിഷ്ണുള്ളവരുടെ സമൂഹം സാധ്യമാക്കുക, മതങ്ങളും സംസ്‌കാരങ്ങളും തമ്മില്‍ യോജിച്ചുള്ള നയ രൂപവത്കരണങ്ങള്‍ക്ക് നേതൃത്വം നല്‍കുക, മാധ്യമങ്ങളിലൂടെ സഹിഷ്ണുതയും സഹവര്‍ത്തിത്തവും പ്രോത്സാഹിപ്പിക്കുക എന്നിങ്ങനെ അഞ്ച് മുഖ്യ ആശയങ്ങളിലൂന്നിയ പ്രവര്‍ത്തനങ്ങളാണ് വര്‍ഷാചരണത്തിന്റെ ഭാഗമായി നടപ്പാക്കുക.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.