1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 25, 2018

സ്വന്തം ലേഖകന്‍: ഇറാഖിലെ മൊസൂളില്‍ ഇസ്ലാമിക് സ്റ്റേറ്റ് തകര്‍ത്ത അല്‍ നൂരി പള്ളി പുതുക്കിപ്പണിയുമെന്ന് യുഎഇ. അതിപുരാതനമായ ഈ പള്ളി പുതുക്കിപ്പണിയാന്‍ അഞ്ചു കോടി ഡോളര്‍ ചെലവഴിക്കും. പന്ത്രണ്ടാം നൂറ്റാണ്ടില്‍ നിര്‍മിച്ച അല്‍നൂരി പള്ളിയുടെ 45 മീറ്റര്‍ ഉയരമുള്ള ചെരിഞ്ഞ മിനാരം അടക്കം പുതുക്കിപ്പണിയും.

യുനെസ്‌കോ, ഇറാഖ് സാംസ്‌കാരിക മന്ത്രാലയം, രാജ്യാന്തര സാംസ്‌കാരിക, പൈതൃക പഠനകേന്ദ്രം എന്നിവയുടെ സഹകരണത്തോടെയാകും നിര്‍മാണമെന്ന് ഐക്യരാഷ്ട്ര സംഘടന അറിയിച്ചു.

മൊസൂള്‍ കീഴടക്കിയശേഷം 2014 ജൂലൈയില്‍ ഐഎസ് തലവന്‍ അബൂബക്കര്‍ അല്‍ ബഗ്ദാദി താന്‍ ഖലീഫയാണെന്നു പ്രഖ്യാപിച്ചത് അല്‍ നൂരി പള്ളിയുടെ അങ്കണത്തിലാണ്. പദ്ധതി പൂര്‍ത്തിയാക്കാന്‍ അഞ്ചു വര്‍ഷം വേണ്ടിവരും.

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.