1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 20, 2019

സ്വന്തം ലേഖകൻ: ഇന്ത്യയുടെ റൂപേ കാര്‍ഡിന് യു.എ.ഇയിൽ അനുമതി ലഭിച്ചതോടെ പ്രായോഗിക നടപടികൾ ഊർജിതമായി. കാർഡ് ഉപയോഗിച്ച് ഉൽപന്നങ്ങൾ വാങ്ങുന്നവർക്ക് മികച്ച ആനുകൂല്യങ്ങൾ ലഭിക്കുമെന്നാണ് നാഷണൽ പെയ്മെൻറ്സ് കോർപറേഷൻ ഓഫ് ഇന്ത്യ വ്യക്തമാക്കുന്നത്. ഉഭയകക്ഷി ബന്ധത്തിൽ ശക്തമായ ചുവടുവെപ്പാണിതെന്നും കേന്ദ്രം വിശദീകരിക്കുന്നു.

കഴിഞ്ഞ മാസം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യു.എ.ഇ സന്ദർശന വേളയിലാണ് റൂപേ കാർഡിന് യു.എ.ഇയിൽ ഔദ്യോഗികമായി അംഗീകാരം ലഭിച്ചത്. തെരഞ്ഞെടുത്ത വാണിജ്യ സ്ഥാപനങ്ങളില്‍ നിന്ന് ഉത്പന്നങ്ങള്‍ വാങ്ങുന്നതിലൂടെ മികച്ച നിരക്കിളവ് ലഭിക്കുമെന്നാണ് നാഷനല്‍ പേയ്മെന്റ്‌സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ അധികൃതര്‍ ദുബൈയില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വേള്‍ഡ് എക്‌സ്‌പോ, ദുബൈ വ്യാപാരോത്സവം എന്നിവയുടെ സമയത്ത് കൂടുതൽ നിരക്കിളവ് ലഭിക്കും.

ഇന്ത്യയില്‍ 60 കോടി റൂപേ കാര്‍ഡുകളാണ് ഇതിനകം വിതരണം ചെയ്തത്. യു.എ.ഇയിലെത്തുന്ന ഇന്ത്യക്കാര്‍ക്ക് ഈ കാര്‍ഡ് പല വിധത്തില്‍ ഉപയോഗിക്കാൻ സാധിക്കുമെന്നും ബന്ധപ്പെട്ടവർ അറിയിച്ചു. ഒന്നിലധികം ബേങ്ക് അക്കൗണ്ടുകളെ ഒരൊറ്റ മൊബൈല്‍ ആപ്ലിക്കേഷനുമായി ബന്ധിപ്പിക്കാൻ സൗകര്യമുണ്ട്. എന്‍.പി.സി.ഐ ചീഫ് ഓപറേറ്റിംഗ് ഓഫീസര്‍ പ്രവീണ റായ്, ചീഫ് ഡിജിറ്റല്‍ ഓഫീസര്‍ ആരിഫ് ഖാന്‍ എന്നിവര്‍ വാര്‍ത്ത സമ്മേളനത്തില്‍ പങ്കെടുത്തു.

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.