1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 3, 2016

സ്വന്തം ലേഖകന്‍: യുഎഇയില്‍ കനത്ത മൂടല്‍ മഞ്ഞ്, അബുദാബിയില്‍ വാഹനങ്ങളുടെ കൂട്ടയിടി, ഡ്രൈവര്‍മാരോട് അതിജാഗ്രത പാലിക്കാന്‍ മുന്നറിയിപ്പ്. കനത്ത മഞ്ഞ് യുഎഇയെ മൂടിയതോടെയാണ് അപകടങ്ങളുടെ എണ്ണവും വര്‍ധിച്ചത്. രണ്ടിലേറെ വാഹനങ്ങളാണ് ഒരേ സമയം കൂട്ടിയിടിയ്ക്കുന്നത്. ചിലപ്പോള്‍ 20 മുപ്പതും വാഹനങ്ങള്‍ വരെ ഇത്തരത്തില്‍ കൂട്ടിയിടിക്കുന്നുണ്ട്.

തിങ്കളാഴ്ച രാവിലെ ഒട്ടേറെ വാഹനങ്ങള്‍ കൂട്ടിയിടിച്ചതിനെത്തുടര്‍ന്ന് അബുദാബിയിലെ മുസഫ പാലത്തിന് സമീപം ഗതാഗതം തടസപ്പെട്ടു. ദുബായില്‍ ജെബേല്‍ അലിയില്‍ നിന്നും അല്‍ ഖൈലിലേയ്ക്ക് പോകുന്ന പാതയിലും ഗതാഗത തടസം ഉണ്ടായി. അല്‍ മരാബിയയിലാണ് ഗതാഗത തടസം ഉണ്ടായത്. നാദ് അല്‍ ഹാമര്‍ പാലത്തിലും ഗതാഗത തടസം അനുഭവപ്പെട്ടു.

മഞ്ഞ് കൂടുന്നതിനാല്‍ വാഹനയാത്രക്കാരുടെ കാഴ്ചയെ അത് സാരമായി ബാധിയ്ക്കാറുണ്ട്. ഇത് അപകടങ്ങള്‍ക്കും ഇടയാക്കുന്നു. ഗള്‍ഫ് രാജ്യങ്ങളില്‍ തണുപ്പ് തുടരുന്നതിനിടെയാണ് ഇത്തരം വാഹനാപകടങ്ങളും പെരുകുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.