1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 24, 2015

സ്വന്തം ലേഖകന്‍: യുഎഇയില്‍ ഗതാഗത നിയമങ്ങള്‍ ലംഘിക്കുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധന, നിരീക്ഷണം കര്‍ശനമാക്കുമെന്ന് പോലീസ്. പോലീസിന്റെ കണ്ണുവെട്ടിച്ച് ട്രാഫിക് നിയമങ്ങള്‍ തെറ്റിക്കുന്നവരുടെ എണ്ണത്തിലാണ് വര്‍ദ്ധന. ഒപ്പം പൊതുജനങ്ങള്‍ക്കു പ്രയാസമുണ്ടാക്കുന്ന വിധം വാഹനമോടിക്കുക, നമ്പര്‍പ്ലേറ്റില്ലാത്ത വാഹനങ്ങള്‍ നിരത്തിലിറക്കുക, ചരക്കു വാഹനങ്ങളുടെ മത്സരയോട്ടം, ലൈസന്‍സില്ലാത്ത വാഹനങ്ങളുമായി നിരത്തിലിറങ്ങുക എന്നിവയും പോലീസിന് തലവേദനയാകുന്നു.

ഇക്കൊല്ലം പാതി പിന്നിട്ടപ്പോഴേയ്ക്കും 13,466 പേരാണു ചുവപ്പ് സിഗ്‌നല്‍ മറികടന്നത്. നിര്‍ദിഷ്ട വേഗം മറികടന്നു മണിക്കൂറില്‍ 60 കിലോമീറ്റര്‍ വേഗത്തില്‍ ഓടിയ 7,759 പേരുണ്ട്.

പരിധിയിലധികം ചരക്കുകള്‍ കയറ്റിയ ഹെവി വാഹനങ്ങളും ചരക്കുകള്‍ ഭദ്രമാക്കാതെ വാഹനം റോഡിലിറക്കിയവരും പൊലീസിന്റെ നിരീക്ഷണത്തില്‍ പിടിക്കപ്പെട്ടിട്ടുണ്ട്. സുരക്ഷിതമല്ലാത്ത ടയറുകള്‍ ഘടിപ്പിച്ചവര്‍ക്കും മണിക്കൂറില്‍ 60 കിലോമീറ്റര്‍ അമിതവേഗത്തില്‍ വളയം പിടിച്ചവര്‍ക്കും പിഴയും വാഹനം പിടിച്ചെടുക്കലുമാണ് ശിക്ഷ.

ചില വാഹനങ്ങള്‍ ചുവപ്പ് സിഗ്‌നല്‍ മറികടന്നാണ് നിയമപാലകരുടെ നടപടികള്‍ക്കു വിധേയമായത്. വാഹനം നിയമന്ത്രണം വിടാന്‍ സാധൃതയുള്ള അമിതവേഗത്തിനു പൊലീസിന്റെ പിടിയിലായവരുടെ എണ്ണം 7,759 ആയിട്ടുണ്ട്. ഉള്‍റോഡുകളിലും പുറംപാതകളിലും ഇവര്‍ അമിതവേഗത്തിലാണു വാഹനമോടിച്ചത്.

റോഡിലെ ചില മോശം പെരുമാറ്റങ്ങള്‍ ഗുരുതര നിയമലംഘനങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയതായി ദുബായ് പൊലീസ് അഡ്മിനിസ്‌ട്രേഷന്‍ ഡയകറ്ടര്‍ കേണല്‍ സൈഫ് മുഹയ്യര്‍ അല്‍മുഹൈരി അറിയിച്ചു.

ജനങ്ങള്‍ക്കു ജീവഹാനി സംഭവിക്കുകയോ ശയ്യാവലംബികളാക്കുകയോ ചെയ്യുന്ന 15 നിയമലംഘനങ്ങളാണു ഗുരുതര സ്വഭാവമുള്ളതായി പൊലീസ് പട്ടികയിലുള്ളത്. ട്രാഫിക് നിയമലംഘനങ്ങള്‍ നിയന്ത്രിക്കുന്നതിനും പരിധിവിടുന്ന പെരുമാറ്റം തടയുന്നതിനുമായ ചില ട്രാഫിക് പെരുമാറ്റ ചട്ടം ഉടന്‍ കൊണ്ടുവരും. ഇതു സംബന്ധിച്ച വിജ്ഞാപനം വരും ദിവസങ്ങളിലുണ്ടാകുമെന്ന സൂചനയും കേണല്‍ അല്‍മുഹൈരി നല്‍കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.