1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 31, 2015


ടാക്‌സി ബുക്കിംഗ് സര്‍വീസായ യൂബര്‍ ഇന്ത്യയില്‍ വന്‍ നിക്ഷേപത്തിനൊരുങ്ങുന്നു. നൂറു കോടി രൂപയുടെ നിക്ഷേപം നടത്താനാണ് അമേരിക്കന്‍ കമ്പനിയുടെ പദ്ധതി. ഇതോടെ കമ്പനി ചൈനയില്‍ നടത്തുന്ന നിക്ഷേപത്തിന് തുല്യമാകും ഇന്ത്യയിലെ നിക്ഷേപവും. 2016 മാര്‍ച്ചോടെ പ്രതിദിനം പത്തു ലക്ഷം യാത്രക്കാരെ ലക്ഷ്യമിട്ടാണ് നിക്ഷേപം നടത്തുന്നതെന്ന് യൂബര്‍ വ്യക്തമാക്കി.

അമേരിക്ക കഴിഞ്ഞാല്‍ കമ്പനി ഏറ്റവും കൂടുതല്‍ സര്‍വീസ് നടത്തുന്ന ഇന്ത്യയില്‍ കൂടുതല്‍ നഗരങ്ങളിലേക്ക് സര്‍വീസ് വ്യാപിപ്പിക്കാനാണ് പദ്ധതിയെന്ന് യൂബര്‍ ഇന്ത്യ പ്രസിഡന്റ് അമിത് ജെയിന്‍ പറഞ്ഞു. മാസംതോറും 40% വളര്‍ച്ചയാണ് ഇന്ത്യന്‍ മാര്‍ക്കറ്റില്‍ കമ്പനിക്കുണ്ടാകുന്നത്. കൂടുതല്‍ ഡ്രൈവര്‍മാരെ കമ്പനിയിലേക്ക് ആകര്‍ഷിക്കുന്നതിനുള്ള പദ്ധതിയും ബുധനാഴ്ച പ്രഖ്യാപിച്ചിരുന്നു.

സ്ത്രീ യാത്രക്കാര്‍ക്കു നേരെയുണ്ടായ അതിക്രമങ്ങളുടെ പശ്ചാത്തലത്തില്‍ യുബറിന് നഷ്ടപ്പെട്ട പ്രതിഛായ നേടിയെടുക്കാനാണ് കമ്പനിയുടെ ശ്രമം. യുബറിന് ഡല്‍ഹി സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരുന്ന നിരോധനം ഹൈക്കോടതി നീക്കി ലൈസന്‍സിന് അപേക്ഷിക്കാന്‍ അനുമതി നല്‍കിയിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.