1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 12, 2016

സ്വന്തം ലേഖകന്‍: ”എന്തു കാണണമെന്ന് ജനങ്ങള്‍ തീരുമാനിക്കട്ടെ’, ഉഡ്ത പഞ്ചാബ്, സെന്‍സര്‍ ബോര്‍ഡ് തര്‍ക്കത്തില്‍ ഇടപെട്ട് ബോംബെ ഹൈക്കോടതി. ബോളിവുഡ് ചിത്രമായ ഉഡ്ത പഞ്ചാബ് മയക്കുമരുന്ന് ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതായി കരുതുന്നില്ലെന്നും ബോംബെ ഹൈക്കോടതി വ്യക്തമാക്കി. സെന്‍സര്‍ ബോര്‍ഡിനെതിരെ രൂക്ഷമായ പരാമര്‍ശം നടത്തിയ കോടതി പുതിയ തലമുറയുടെ കാഴ്ചപ്പാടുകള്‍ കണക്കിലെടുക്കണമെന്നും നിര്‍ദ്ദേശിച്ചു. ചിത്രത്തിലെ നിരവധി ഭാഗങ്ങള്‍ മുറിച്ചുനീക്കണമെന്ന സെന്‍സര്‍ ബോര്‍ഡിന്റെ നിര്‍ദേശത്തിനെതിരെ നിര്‍മ്മാതാക്കളായ അനുരാഗ് കശ്യാപിന്റെ ഫാന്തോം ഫിലിംസും എക്ത കപൂറിന്റെ ബാലാജി മോഷന്‍ പിക്‌ചേഴ്‌സും സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ നിരീക്ഷണം. കേസ് വിശദമായ വാദം കേള്‍ക്കാന്‍ ജൂണ്‍ 13നു പരിഗണിക്കും. ചിത്രത്തിലെ 89 ഭാഗങ്ങള്‍ മുറിച്ചുനീക്കണമെന്നും പഞ്ചാബ് ഉള്‍പ്പെടെ നിരവധി വാക്കുകള്‍ ഉപയോഗിക്കാന്‍ പാടില്ലെന്നും സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശം നല്‍കിയിരുന്നു. ചിത്രത്തിന് ‘എ’ സര്‍ട്ടിഫിക്കറ്റാണ് സെന്‍സര്‍ ബോര്‍ഡ് നല്‍കിയിരുന്നത്. സെന്‍സര്‍ ബോര്‍ഡിന്റെ നടപടിക്കെതിരെ പ്രതിഷേധിച്ച് രാജ്യവ്യാപകമായി സംവിധായകരും മറ്റു കലാകാരന്മാരും രംഗത്തെത്തുകയും ചെയ്തു. ഉട്ത്താ പഞ്ചാബ് ചിത്രത്തിന്റെ ട്രെയിലര്‍ കാണാം…

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.