1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 30, 2016

സ്വന്തം ലേഖകന്‍: ബോളിവുഡ് ചിത്രമായ ഉഡ്ത്താ പഞ്ചാബിന് സെന്‍സര്‍ ബോര്‍ഡിന്റെ പൂട്ട്, പുറകില്‍ രാഷ്ട്രീയ കളിയെന്ന് ആരോപണം. ഷാഹിദ് കപൂര്‍, കരീന കപൂര്‍, അലിയാ ഭട്ട് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്ന ഉഡ്ത്താ പഞ്ചാബ് രാഷ്ട്രീയ ചരടുവലിയില്‍ കുരുങ്ങി വലയുന്നു. സിനിമക്ക് സെന്‍സര്‍ ബോര്‍ഡ് അനുമതി നല്‍കാത്തതിനെ വിമര്‍ശിച്ചുകൊണ്ട് കോണ്‍ഗ്രസും ആംആദ്മി പാര്‍ട്ടിയും രംഗത്തെത്തി. സിനിമയ്‌ക്കെതിരേ ശിരോമണി അകാലിദളും ബിജെപിയും നടത്തിയ ഗൂഡാലോചനയാണ് സിബിഎഫ്‌സി തീരുമാനം വൈകുന്നതിന് കാരണമെന്നാണ് ഇവരുടെ ആരോപണം. ഗുരുതരമായ പ്രത്യാഘാതം സൃഷ്ടിക്കുമെന്ന് ഭയന്നാണ് എസ്എഡിബിജെപി സര്‍ക്കാര്‍ സിനിമ നിരോധിച്ചതെന്ന് പഞ്ചാബ് കോണ്‍ഗ്രസ് തലവന്‍ അമരീന്ദര്‍ സിംഗ് ആരോപിച്ചു. സമ്പൂര്‍ണ്ണമായ രാഷ്ട്രീയ നീക്കമെന്നാണ് നടപടിയെ പഞ്ചാബ് ആംആദ്മി പാര്‍ട്ടി വിശേഷിപ്പിച്ചത്. പഞ്ചാബി യുവാക്കള്‍ക്കിടയില്‍ വ്യാപകമാകുന്ന മയക്കു മരുന്നു ഉപയോഗത്തിന്റെ പശ്ചാത്തലത്തിലുള്ള ചിത്രം തടഞ്ഞു വക്കാന്‍ ഒരാഴ്ച മുമ്പാണ് ശിരോമണി അകാലിദള്‍ നിര്‍ദ്ദേശം നല്‍കിയത്. ബിജെപിയുടെ ഘടകകക്ഷികള്‍ എന്ന നിലയില്‍ തങ്ങളുടെ സ്വാധീനം എസ്എഡി ഇക്കാര്യത്തില്‍ ഉപയോഗിച്ചെന്നാണ് ആരോപണം. സിനിമക്ക് എ സര്‍ട്ടിഫിക്കറ്റെങ്കിലും നല്‍കാന്‍ സംവിധായകന്‍ അഭിഷേക് ചൗബേ ആവശ്യപ്പെട്ടിരുന്നു. പഞ്ചാബിന്റെ യഥാര്‍ത്ഥ മുഖം വരച്ചുകാട്ടുന്നു എന്നതാണ് ബിജെപിയെയും എസ്എഡിയെയും ഭയപ്പെടുത്തുന്നതെന്നും വിതരണ പ്രക്ഷേപണ മന്ത്രാലയത്തിനാണ് ഇതിന്റെ ഉത്തരവാദിത്വമെന്നും അമരീന്ദര്‍ ആരോപിച്ചു. ചിത്രത്തിന്റെ ട്രെയിലര്‍ സമൂഹ മാധ്യമങ്ങളില്‍ തരംഗമായിരുന്നു.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.