1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 19, 2017

സ്വന്തം ലേഖകന്‍: വിദേശ ഇന്ത്യക്കാരും ഇന്ത്യന്‍ വംശജരും ബാങ്ക് അക്കൗണ്ടുകള്‍ ആധാര്‍ നമ്പറുമായി ബന്ധിപ്പിക്കേണ്ടതില്ലെന്ന് യുഐഡിഎഐ. ഇത്തരം ആളുകളെ കണ്ടെത്തുന്നതിന് ആധാര്‍ നടപടികളുമായി ബന്ധപ്പെട്ട ഏജന്‍സികള്‍ പ്രത്യേക സംവിധാനം ഒരുക്കണമെന്നും തിരിച്ചറിയല്‍ അതോറിറ്റി (യുഐഡിഎഐ) അറിയിച്ചു.

ആധാര്‍ നിയമത്തിന്‍ കീഴില്‍ വരുന്നവര്‍ക്കു മാത്രമേ ആധാര്‍ തിരിച്ചറിയല്‍ രേഖയാവുന്നുള്ളുവെന്നും വിദേശ ഇന്ത്യക്കാരും ഇന്ത്യന്‍ വംശജരും വിദേശത്തുള്ള ഇന്ത്യന്‍ പൗരന്മാരും ആധാറിന് അപേക്ഷിക്കാന്‍ അര്‍ഹരല്ലെന്നും യുഐഡിഎഐ വ്യക്തമാക്കി.

2016ലെ ആധാര്‍ നിയമപ്രകാരം ഇന്ത്യയില്‍ വസിക്കുന്നവര്‍ക്കാണു സേവനങ്ങളും ആനുകൂല്യങ്ങളും ആധാറുമായി ബന്ധപ്പെട്ടിരിക്കുന്നത്. ബാങ്ക് അക്കൗണ്ടുകളും മറ്റു സേവനങ്ങളും ആധാറുമായി ബന്ധിപ്പിക്കണമെന്ന നിര്‍ദേശം വിദേശ ഇന്ത്യക്കാര്‍ക്കിടയില്‍ ആശയക്കുഴപ്പത്തിന് കാരണമായിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.