1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 23, 2015

യുകെ ആര്‍മ്ഡ് ഫോഴ്‌സില്‍ ജോലി ചെയ്യുന്ന നാലില്‍ ഒരാള്‍ക്കും ജോലിയില്‍ തുടരാന്‍ താല്‍പര്യമില്ലെന്ന് പ്രതിരോധ വകുപ്പ് സംഘടിപ്പിച്ച സര്‍വെയില്‍ കണ്ടെത്തി. ജോലിയില്‍നിന്ന് രാജിവെയ്ക്കാന്‍ ആഗ്രഹിക്കുന്നവരോ ഇതിനായി നോട്ടീസ് നല്‍കുകയോ ചെയ്ത ആളുകളുടെ എണ്ണം 25 ശതമാനമായി ഉയര്‍ന്നതായി സര്‍വെ ചൂണ്ടിക്കാട്ടുന്നു. 2011ല്‍ ഇത് 16 ശതമാനമായിരുന്നു.

ജോലി ചെയ്യാന്‍ പറ്റുന്നിടത്തോളം കാലം സര്‍വീസില്‍ തുടരുമെന്ന് പ്രതികരിച്ചിരുന്ന ആളുകളുടെ എണ്ണം 41 ശതമാനത്തില്‍നിന്ന് 34 ശതമാനമായി കുറഞ്ഞു. ആര്‍മിയില്‍ ജോലി ചെയ്യുന്ന 11,877 ആളുകള്‍ക്കിടയിലാണ് സര്‍വെ നടത്തിയത്.

ഒക്ടോബര്‍ 2014നും ഫെബ്രുവരി 2015നും ഇടയ്ക്കാണ് സര്‍വെ നടത്തിയിരിക്കുന്നത്. ആര്‍മിയില്‍ ജോലി ചെയ്യുന്നതില്‍ തൃപ്തിയില്ലെന്ന് പറയുന്ന ആളുകളുടെ എണ്ണം മുന്‍ വര്‍ഷങ്ങളില്‍ അഞ്ച് ശതമാനമായിരുന്നെങ്കില്‍ ഇപ്പോഴത് 32 ശതമാനമാണ്.

ദ് റോയല്‍ യുണൈറ്റഡ് സര്‍വീസസാണ് ആര്‍മ്ഡ് ഫോഴ്‌സിനിടയില്‍ സര്‍വെ നടത്തിയത്. അടുത്ത പത്തു വര്‍ഷത്തിനിടെ 35 ബില്യണ്‍ പൗണ്ടിന്റെ എക്‌സ്പന്‍സ് കട്ട് വരുത്താനാണ് സര്‍ക്കാര്‍ ലക്ഷ്യം. ആര്‍മിക്കുള്ള ബജറ്റ് വിഹിതത്തില്‍ കുറവു വരുത്തുമ്പോള്‍ ജീവിതം ദുസ്സഹമാകും എന്ന തോന്നലുള്ളതിനാലാണ് മിക്കവരും ജോലി വിടുന്നതിനെക്കുറിച്ച് ആലോചിക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.