1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 20, 2020

സ്വന്തം ലേഖകൻ: കൊറോണ വൈറസ് പടർന്നുപിടിക്കാതിരിക്കാൻ സഹായിക്കുന്നതിനായി എൻ‌എച്ച്‌എസിലേക്ക് മടങ്ങാൻ ആവശ്യപ്പെട്ട് വിരമിച്ച 65,000 ഡോക്ടർമാർക്കും നഴ്‌സുമാർക്കും കത്തുകൾ അയയ്ക്കുന്നു. ഫ്രണ്ട് ലൈൻ സേവനങ്ങൾ വർദ്ധിപ്പിക്കുന്നതിന് മുൻ ജീവനക്കാരെ ആവശ്യമാണെന്ന് മുതിർന്ന ഉദ്യോഗസ്ഥർ പറയുന്നു.

അതേസമയം, എല്ലാ ആശുപത്രികളിലും മതിയായ സംരക്ഷണ ഉപകരണങ്ങളും വെന്റിലേറ്ററുകളും ഉണ്ടെന്ന് ഉറപ്പാക്കാമന്ന് സർക്കാർ ഉറപ്പ് നൽകിയിട്ടുണ്ട്. ഇംഗ്ലണ്ടിലെ പ്രധാന തൊഴിലാളികളുടെ പട്ടികയും പ്രസിദ്ധീകരിച്ചിട്ടുണ്ട്. യുകെയിലുടനീളം സ്‌കൂളുകൾ അടച്ചുപൂട്ടിയതിനുശേഷവും കീ വർക്കർമാരുടെ കുട്ടികൾക്ക് ഇപ്പോഴും സ്കൂളിൽ പോകാൻ കഴിയും.

തൊഴിലുകൾ സംരക്ഷിക്കുന്നതിനായി ചാൻസലർ റിഷി സുനക് വേതന സബ്‌സിഡി പാക്കേജ് പ്രഖ്യാപിക്കാൻ ഒരുങ്ങുന്നു. പല സ്ഥാപനങ്ങളും തകർച്ചയെക്കുറിച്ച് മുന്നറിയിപ്പ് നൽകുന്നു, ആയിരക്കണക്കിന് തൊഴിലവസരങ്ങൾ നഷ്ടപ്പെടുമെന്നും ഉറപ്പായിട്ടുണ്ട്. ഈ പ്രതിസന്ധിയെ മറികടക്കാനാണ് വേതന സബ്‌സിഡി പാക്കേജുമായി ചാൻസലർ രംഗത്തെത്തുന്നത്.

എന്നാൽ തൊഴിലാളികളെ വിട്ടയക്കില്ലെന്ന് വാഗ്ദാനം ചെയ്താൽ സ്വകാര്യ കമ്പനികളിൽ 75 ശതമാനം ശമ്പളം മൂന്നുമാസത്തേക്ക് നൽകാമെന്ന് സർക്കാർ വാഗ്ദാനം ചെയ്തിട്ടുള്ള ഡെൻമാർക്ക് പോലുള്ള രാജ്യങ്ങളുടെ നയം യുകെ പിന്തുടരണമെന്നതാണ് ചർച്ചയിലുള്ള ഒരു നിർദ്ദേശം.

യുകെയിൽ, വൈറസ് ബാധിച്ച 144 പേർ മരിച്ചു, 3,269 പേർക്ക് കോവിഡ് -19 പോസിറ്റീവ് സ്ഥിരീകരിച്ചു.

അവസാന വർഷ മെഡിക്കൽ വിദ്യാർത്ഥികൾക്കും സ്റ്റുഡന്റ് നഴ്സുമാർക്കും എൻ എച്ച് എസിൽ താത്കാലിക ജോലി നൽകുന്നതിനുള്ള സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്. മഹാമാരിക്കെതിരെ പോരാടുന്നതിന് എൻ‌എച്ച്‌എസിനെ എങ്ങനെ മികച്ച രീതിയിൽ സഹായിക്കാമെന്ന് മടങ്ങിയെത്തുന്നവരിൽ നിന്നും അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സ്വീകരിക്കും.

“ഈ മഹാമാരിയുടെ സമയത്ത് നിങ്ങളുടെ വൈദഗ്ധ്യവും അനുഭവവും ഞങ്ങൾക്ക് നൽകണമെന്ന് ഞാൻ സമീപകാലത്തെ എല്ലാ മുൻ നഴ്സുമാരോടും അഭ്യർത്ഥിക്കുന്നു, കാരണം ജീവൻ രക്ഷിക്കാൻ നിങ്ങൾക്ക് സഹായിക്കാനാകുമെന്നതിൽ എനിക്ക് സംശയമില്ല.” ഇംഗ്ലണ്ടിലെ ചീഫ് നഴ്സിംഗ് ഓഫീസർ റൂത്ത് മേ പറഞ്ഞു

കഴിഞ്ഞ മൂന്ന് വർഷത്തിനുള്ളിൽ രജിസ്ട്രേഷൻ കാലഹരണപ്പെട്ട 50,000 നഴ്സുമാർക്ക് നഴ്സിംഗ് ആൻഡ് മിഡ്‌വൈഫറി കൗൺസിൽ കത്ത് നൽകും. ജനറൽ മെഡിക്കൽ കൗൺസിൽ 2017 മുതൽ പിരിഞ്ഞു പോയവരും വിരമിച്ചവരുമായ 15,500 ഡോക്ടർമാരുമായി ബന്ധപ്പെടും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.