1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 14, 2021

സ്വന്തം ലേഖകൻ: ബ്രിട്ടനിൽ വീണ്ടും റെക്കോർഡ് കൊവിഡ് മരണം. ഇന്നലെ മാത്രം രാജ്യത്ത് കൊവിഡ് ബാധിതരായി മരിച്ചത് 1564 പേരാണ്. പുതുതായി രോഗികളാകുന്നവരുടെ എണ്ണത്തിൽ കാര്യമായ കുറവുണ്ടായെങ്കിലും മരണസംഖ്യയിലെ വർധന ആശങ്ക ഉളവാക്കുന്നതാണ്.

അതിനിടെ ബിബിസിയുടെ ബ്രേക്ക്ഫാസ്റ്റ് ഷോയിൽ ആതുര സേവകർ, പ്രത്യേകിച്ച് നഴ്സുമാർ കൊവിഡ് കാലത്ത് അനുഭവിക്കുന്ന കടുത്ത സമ്മർദ്ദം ചർച്ചയായി. എൻഎച്ച്എസിലെ നഴ്സുമാരും ഡോക്ടർമാരും ശാരീരികമായി തളർന്നും മാനസികമായി തകർന്നുമാണ് അവരുടെ ജോലി തുടരുന്നതെന്ന സത്യം വൈകിയാണെങ്കിലും സൈക്യാട്രിസ്റ്റുകൾ തന്നെ തുറന്നു സമ്മതിച്ചു.

തുടർച്ചയായ ലോക്ക്ഡൌണുകളുടെ പശ്ചാത്തലത്തിൽ ഇക്കുറി ജിസിഎസ്ഇ, എ-ലെവൽ, എഎസ് പരീക്ഷകൾ ഉണ്ടാകില്ലെന്ന് പ്രഖ്യാപിച്ച വിദ്യാഭ്യാസ മന്ത്രി ഗാവിൻ വില്യംസൺ ഇപ്പോൾ പറയുന്നത് ചെറിയൊരു പരീക്ഷ ഉണ്ടാകും എന്നാണ്. ഗ്രേഡിംങ്ങിനായി അധ്യാപകരെ സഹായിക്കാൻ ഒരു മിനി എക്സ്റ്റേണൽ പരീക്ഷ ആലോചനയിൽ ഉണ്ടെന്നാണ് മന്ത്രി അധികൃതർക്ക് നൽകിയ നിർദേശമെന്നാണ് റിപ്പോർട്ടുകൾ.

ഇറ്റലിയിൽ കൊവിഡ് അടിയന്തിരാവസ്ഥ നീട്ടി

ഇറ്റലിയിലെ കൊവിഡ്- 19 അടിയന്തിരാവസ്ഥ ഏപ്രിൽ 30 വരെ നീട്ടാൻ സർക്കാർ തീരുമാനം. കൊവിഡ് വൈറസിനെതിരേ പോരാടാൻ ഐക്യശ്രമം ആവശ്യമാണെന്നു തീരുമാനം പ്രഖ്യാപിച്ചുകൊണ്ട് ആരോഗ്യമന്ത്രി റോബർതോ സ്പെറൻസ അഭിപ്രായപ്പെട്ടു.

കഴിഞ്ഞയാഴ്ച രാജ്യത്ത് കൊവിഡ് വൈറസ് വ്യാപനത്തിൽ നേരിയ കുറവ് ദൃശ്യമായിരുന്നു. എന്നാൽ ഇപ്പോൾ രോഗവ്യാപനവും മരണസംഖ്യയും വീണ്ടും വർധിക്കുന്നതായാണ് സൂചനകൾ. കോവിഡിനെതിരെയുള്ള യുദ്ധത്തിന്റെ അവസാന ഘട്ടത്തിലെത്തി നിൽക്കുകയാണ് ഇറ്റലി. എന്നാൽ അടുത്ത കുറച്ചു മാസങ്ങളിൽ ഏറെ പ്രയാസമേറിയ സാഹചര്യങ്ങളിലൂടെ കടന്നു പോകേണ്ടതുണ്ടെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.

യെല്ലോ സോണി’ൽ രാജ്യത്തെ മ്യൂസിയങ്ങൾ തുറന്നു പ്രവർത്തിക്കാൻ അനുവദിക്കുമെങ്കിലും റീജിയനുകൾക്കു വെളിയിലേക്കുള്ള യാത്രാ നിയന്ത്രണങ്ങൾ തുടരും. വൈകിട്ട് ആറിനുശേഷം ബാറുകളുടെ പ്രവർത്തനത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. ജിമ്മുകളും നീന്തൽക്കുളങ്ങളും ഉൾപ്പെടെയുള്ളവയും വ്യവസായ സംരംഭങ്ങളും തുറന്നു പ്രവർത്തിക്കാൻ കഴിയുന്ന തരത്തിൽ, കുറഞ്ഞ അപകടസാധ്യതയുള്ള ‘വൈറ്റ് സോൺ’ സൃഷ്ടിക്കുന്നതിനാണ് ലക്ഷ്യമിടുന്നതെന്നും റോബർതോ സ്പെൻസ പറഞ്ഞു.

അടിയന്തിരാവസ്ഥ കാലയളവിൽ ദേശീയ- പ്രാദേശിക അധികാരികൾക്ക് കൊവിഡ് -19 പ്രതിസന്ധിയിൽ നിന്നുള്ള വീഴ്ചയെ വേഗത്തിൽ നേരിടുന്നതിന് പ്രത്യേക അധികാരങ്ങൾ ഉണ്ടായിരിക്കും. ആവശ്യമെങ്കിൽ ദ്രുതഗതിയിൽ തീരുമാനങ്ങൾ നടപ്പിലാക്കുന്നതിനും പരിഷ്കരിക്കുന്നതിനും ഇവർക്ക് കഴിയും.

കൊവിഡ് പ്രതിസന്ധിയെ നേരിടാൻ 2020 ജനുവരി 31 നാണ് ഇറ്റലിയിൽ ആരോഗ്യ അടിയന്തിരാവസ്ഥ നിലവിൽ വന്നത്. ഒരു വർഷത്തിനു ശേഷം 2021 ജനുവരി 31ന് അവസാനിക്കാനിരിക്കെയാണ് പ്രത്യേക സാഹചര്യത്തിൽ ഏപ്രിൽ 30 വരെ വീണ്ടും ദീർഘിപ്പിച്ചത്.

ഇറ്റലിയിൽ ഇതുവരെ 80,326 പേരാണ് കൊവിഡ് വൈറസ് മൂലം മരണമടഞ്ഞത്. ഏറ്റവും കൂടുതൽ മരണം സംഭവിച്ച, യുറോപ്പിലെ രണ്ടാമത്തെ രാജ്യവും ലോകത്തിലെ ആറാമത്തെ രാജ്യവുമാണ് ഇറ്റലി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.