1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 18, 2018

സ്വന്തം ലേഖകന്‍: യുകെ, ഇയു ബ്രെക്‌സിറ്റ് ഉച്ചകോടിയില്‍ അനിശ്ചിതത്വം തുടരുന്നു; ബ്രെക്‌സിറ്റ് നടപ്പാക്കുന്നത് വൈകിപ്പിക്കണമെന്ന ഇയു നിര്‍ദ്ദേശം തെരേസാ മേയ് തള്ളി. ബ്രെസ്സല്‍സില്‍ നടക്കുന്ന യൂറോപ്യന്‍ യൂണിയന്‍ ഉച്ചകോടിയില്‍ ബ്രെക്‌സിറ്റ് വൈകിപ്പിക്കണമെന്ന ഇയു നേതാക്കളുടെ നിര്‍ദ്ദേശം പ്രധാനമന്ത്രി തെരേസാ മേയ് നിരാകരിക്കുകയായിരുന്നു. ഐറിഷ് അതിര്‍ത്തി വിഷയത്തില്‍ കൃത്യമായ നിലപാടുകള്‍ ചര്‍ച്ചയില്‍ ഉരുത്തിരിഞ്ഞു വരാത്തതിനാലാണ് ബ്രെക്‌സിറ്റ് തിയതി ഇരു വര്‍ഷത്തേക്ക് കൂടി നീട്ടണമെന്ന നിര്‍ദ്ദേശം ഇയു നേതാക്കള്‍ മുന്നോട്ട് വച്ചത്.

എന്നാല്‍ നിര്‍ദ്ദേശം പ്രധാനമന്ത്രിയുടെ ഓഫീസ് തള്ളി. നിലവിലെ തിയതിയായ മാര്‍ച്ച് 2019 ല്‍ തന്നെ ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയന്‍ വിടുമെന്ന് മേയുടെ ഓഫീസ് പ്രഖ്യാപിച്ചത്. എങ്കിലും ഉച്ചകോടിയില്‍ സംസാരിച്ച തെരേസാ മേയ് പ്രതീക്ഷയിലായിരുന്നു. എന്നാല്‍ ഐറിഷ് അതിര്‍ത്തി വിഷയത്തില്‍ പഴയ പല്ലവി തന്നെ ആവര്‍ത്തിക്കുന്നുവെന്ന് ആരോപിച്ച് മേയുടെ നിര്‍ദ്ദേശങ്ങള്‍ ഇയു നേതാക്കള്‍ നിരാകരിച്ചു. തുടര്‍ന്ന് ഒരു വര്‍ഷം കൂടി ബ്രെക്‌സിറ്റ് വിടുതല്‍ കാലാവധി നീട്ടി വ്യക്തമായ കരാറുകള്‍ രൂപപ്പെടുത്താമെന്ന ഇയു നിര്‍ദ്ദേശം മേയും തള്ളിക്കളഞ്ഞു.

കാലാവധി നീട്ടണമെന്ന ഇയു നിര്‍ദ്ദേശം ടോറി എംപിമാരുള്‍പ്പെടെയുള്ള നിരവധിപേരാണ് എതിര്‍ക്കുന്നത്. 2022 വരെ ബ്രിട്ടനെ യൂറോപ്യന്‍ യൂണിയനില്‍ കെട്ടിയിടുന്നതിനുള്ള അവസരമായാണ് ഇവര്‍ ഇത് വിലയിരുത്തുന്നത്. കാലാവധി നീളുന്തോറും വിടുതല്‍ തുകയായ 39 ബില്യണ്‍ പൗണ്ട് കൂടാതെ അധികമായി നിരവധി ബില്യണ്‍ പൗണ്ടും ബ്രിട്ടന് ഇയുവിന് നല്‍കേണ്ടി വരും. എന്നാല്‍ ഡീലുകളൊന്നുമില്ലാതെ ബ്രിട്ടന്‍ ഇയുവിന് പുറത്തേക്ക് പോകണമെന്ന് വാദിക്കുന്നവരും എതിര്‍പ്പുമായി രംഗത്തുണ്ട്.

 

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.