1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 18, 2016

സ്വന്തം ലേഖകന്‍: ബ്രിട്ടനും യൂറോപ്യന്‍ യൂണിയനും തമ്മിലുള്ള ബ്രെക്‌സിറ്റ് ഔദ്യോഗിക ചര്‍ച്ചകള്‍ ഫെബ്രുവരിയില്‍, നടപടികള്‍ രണ്ടു വര്‍ഷത്തോളം നീളുമെന്ന് സൂചന. യുറോപ്യന്‍ യൂണിയനില്‍ നിന്ന് ബ്രിട്ടണ്‍ പുറത്തു പോകുന്നതിനുള്ള ഔദ്യോഗിക ചര്‍ച്ചകള്‍ അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ തുടങ്ങുമെന്ന് യൂണിയന്‍ ചെയര്‍മാന്‍ ഡൊണാള്‍ഡ് ടസ്‌ക് വ്യക്തമാക്കി. ബ്രെക്‌സിറ്റ് ചര്‍ച്ച ഫെബ്രുവരിയില്‍ തുടങ്ങാന്‍ തയാറാണെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെയ് അറിയിച്ചിട്ടുണ്ടെന്ന് ടസ്‌ക് സൂചിപ്പിച്ചെങ്കിലും ഇതു സംബന്ധിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്ന് സ്ഥിരീകരണം ഒന്നുംതന്നെ ലഭിച്ചിട്ടില്ല.

യുറോപ്യന്‍ യൂണിയനില്‍ നിന്ന് പുറത്തു വരാനുള്ള ചര്‍ച്ചകള്‍ രണ്ടു വര്‍ഷം നീണ്ടു നില്‍ക്കുമെന്നാണ് സൂചനകള്‍. ചര്‍ച്ചകള്‍ക്ക് ശേഷം അന്തിമ വിടുതല്‍ കരാറില്‍ ബ്രിട്ടനും യൂറോപ്യന്‍ യൂണിയനും ഒപ്പുവെക്കും. ലിസ്ബന്‍ കരാറിലെ 50 ആം ആര്‍ട്ടിക്കിള്‍ പ്രകാരമാണ് ബ്രിട്ടണ്‍ ഇ.യു ബന്ധം അവസാനിപ്പിക്കുക.

1973 ലാണ് ബ്രിട്ടന്‍ യൂറോപ്യന്‍ യൂനിയനില്‍ അംഗമായത്. 1975 ല്‍ യൂറോപ്യന്‍ യൂനിയനില്‍ തുടരണോ എന്നതു സംബന്ധിച്ച് ഹിതപരിശോധന പ്രഖ്യാപിച്ചു. എന്നാല്‍, യൂറോപ്യന്‍ യൂനിയനോടൊപ്പം നില്‍ക്കണമെന്നായിരുന്നു ഹിതപരിശോധനാ ഫലം. യൂറോ സോണിന്റെ ഏകീകൃത നാണയമായ യൂറോ 1992 ല്‍ നിലവില്‍വന്നെങ്കിലും 2002 മുതലാണ് ബ്രിട്ടനില്‍ യൂറോ സ്വീകാര്യമായത്.

ബ്രിട്ടന്റെ ഔദ്യോഗിക നാണയമായ പൗണ്ട് നിലനിര്‍ത്തുകയും ചെയ്തു. കഴിഞ്ഞ ജൂണ്‍ 24 ന് നടന്ന നിര്‍ണായകമായ ഹിതപരിശോധനയിലാണ് യൂറോപ്യന്‍ യൂനിയനില്‍ തുടരേണ്ടെന്ന് ബ്രിട്ടനിലെ ജനങ്ങള്‍ വിധിയെഴുതിയത്. ബ്രെക്‌സിറ്റിനെ അനുകൂലിക്കുന്ന ഹിതപരിശോധനാ ഫലം പുറത്തുവന്നതോടെ ഡേവിഡ് കാമറൂണ്‍ പ്രധാനമന്ത്രി പദം രാജിവക്കുകയും ചെയ്തു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.