1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 17, 2021

സ്വന്തം ലേഖകൻ: ജൂണിൽ നടക്കുന്ന ജി7 ഉച്ചകോടിക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ക്ഷണിച്ച്​ യുകെ. കോൺ​വാൾ മേഖലയിലാണ്​ ഉച്ചകോടി നടക്കുന്നത്​. യുറോപ്യൻ യൂണിയൻ,യുകെ, കാനഡ, ഫ്രാൻസ്​, ജർമ്മനി, ഇറ്റലി, ജപ്പാൻ, യു.എസ്​.എ എന്നീ രാജ്യങ്ങളാണ്​​ ഉച്ചകോടിയിൽ പ​ങ്കെടുക്കുന്നത്​.

കൊവിഡ്​ 19, കാലാവസ്ഥ വ്യതിയാനം, സ്വതന്ത്ര്യ വ്യാപാരം എന്നിവയെല്ലാമാണ്​ ഉച്ചകോടിയിലെ പ്രധാന ചർച്ച വിഷയം. ഉച്ചകോടിക്ക്​ മുമ്പായി യുകെ പ്രധാനമന്ത്രി ബോറിസ്​ ജോൺസൻ ഇന്ത്യയിലെത്തും. നേരത്തെ റിപബ്ലിക്​ ദിനത്തോട്​ അനുബന്ധിച്ച്​ ബോറിസ്​ ജോൺസൻ ഇന്ത്യയിൽ സന്ദർശനം നടത്തുമെന്ന്​ അറിയിച്ചിരുന്നുവെങ്കിലും പുതിയ കൊവിഡ്​ വകഭേദം കണ്ടെത്തിയതിനെ തുടർന്ന് യാത്ര​ റദ്ദാക്കുകയായിരുന്നു.

മൂന്ന്​ രാജ്യങ്ങളെയാണ്​ ജി7 ഉച്ചകോടിക്ക്​ അതിഥികളായി ക്ഷണിച്ചിരിക്കുന്നത്​. ഇന്ത്യയും യുകെയും കോവിഡിനെ നേരിടാൻ ഒരുമിച്ച്​ പ്രവർത്തിച്ചു. ഇരു രാജ്യങ്ങളുടേയും പ്രധാനമന്ത്രിമാർ കോവിഡിനെ കുറിച്ച്​ നിരന്തരമായി ചർച്ച നടത്തിയിരുന്നതായും യുകെ പുറത്തിറക്കിയ പ്രസ്​താവനയിൽ പറയുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.