1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 16, 2015

യുകെയിലെ വീടുകളുടെ വിലയില്‍ വീണ്ടും വര്‍ദ്ധനവുണ്ടായേക്കുമെന്ന് ആശങ്ക. ഏജന്റുമാരുടെയും മറ്റും കണക്കുകള്‍ അനുസരിച്ച് വില്‍ക്കാനുള്ള വീടുകളുടെ എണ്ണം കഴിഞ്ഞ രണ്ടു മാസമായി കുറഞ്ഞു വരികയാണ്. ഇത് ഡിമാന്‍ഡ് വര്‍ദ്ധിപ്പിക്കുകയും വിസ കൂടുകയും ചെയ്യുമെന്നാണ് വിലയിരുത്തലുകള്‍.

വീടുകളുടെ എണ്ണം കുറയുകയും വാങ്ങിക്കാനുള്ള ആളുകളുടെ എണ്ണത്തില്‍ മാറ്റമില്ലാതെ തുടരുകയും ചെയ്യുന്ന സാഹചര്യത്തില്‍ വിപണി നിമയമങ്ങള്‍ അനുസരിച്ച് വില കൂടുക തന്നെ ചെയ്യും. പ്രത്യേകിച്ചും യുകെയിലെ ഇപ്പോഴത്തെ വിപണി സാഹചര്യങ്ങള്‍ കൂടി പരിഗണിക്കുമ്പോള്‍ വില വര്‍ദ്ധനവിന് എന്തുകൊണ്ടും അനുയോജ്യമായ സാഹചര്യമാണ്.

കഴിഞ്ഞ കുറേ വര്‍ഷങ്ങളായി യുകെയില്‍ കണ്ടു വരുന്ന ട്രെന്‍ഡ് വില വര്‍ദ്ധനവിന് അനുകൂലമായിരുന്നു. ഏതെങ്കിലും ഒരു ഭാഗത്ത് മാത്രമായി ഒതുങ്ങി നില്‍ക്കാതെ യുകെയില്‍ ഉടനീളം ഇത് ബാധകവുമായിട്ടുണ്ട്. യാതൊരു നിയന്ത്രണവുമില്ലാതെ മോര്‍ട്ട്‌ഗേജ് അനുവദിച്ചതും രാജ്യത്തിന്റെ പൊതുവിലുള്ള സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ടതുമായിരുന്നു വില വര്‍ദ്ധനവ് തുടങ്ങാന്‍ ഇടയാക്കിയത്. ഇത് പിന്നീട് സര്‍ക്കാര്‍ ഇടപെടലുകള്‍ കൊണ്ട് നിയന്ത്രിക്കാന്‍ കഴിയാത്ത അവസ്ഥയിലായി. ഇപ്പോഴത്തെ സ്ഥിതി അനുസരിച്ച് നഗര പ്രദേശങ്ങളില്‍ വീടു വാങ്ങിക്കുക എന്നത് സാധാരണക്കാരനെ സംബന്ധിച്ച് അസാധ്യമായ കാര്യമാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.