1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 20, 2018

സ്വന്തം ലേഖകന്‍: ബ്രിട്ടനില്‍ എണ്ണവില കുത്തനെ ഉയരുന്നു; നാല് വര്‍ഷത്തിനിടെ ഏറ്റവും ഉയര്‍ന്ന നിരക്ക്. ഇന്ധനവില റെക്കോര്‍ഡ് നിരക്കിലെത്തിയതോടെ ഒരു ശരാശരി കുടുംബത്തിന് 55 ലിറ്റര്‍ പെട്രോള്‍ വാങ്ങാന്‍ ഏകദേശം എഴുപത് പൗണ്ട് ചെലവും വരും. 2017 ജൂണ്‍ മുതല്‍ 2018 ജൂണ്‍ വരെയുള്ള കാലത്താണ് എണ്ണവിലയില്‍ ഏറ്റവും വര്‍ധനവ് സംഭവിച്ചത്.

വര്‍ദ്ധിച്ച് വരുന്ന ഇന്ധനവില സാധാരണക്കാരായ കുടുംബങ്ങളുടെ ജീവിതതാളം തെറ്റിക്കുമെന്ന് മോട്ടോറിംഗ് ഗ്രൂപ്പുകള്‍ കുറ്റപ്പെടുത്തുന്നു. പ്രത്യേകിച്ച് വേനല്‍ അവധി ആരംഭിക്കുന്ന സമയത്തുള്ള വര്‍ദ്ധനവ് അവധിക്കാല പരിപാടികള്‍ മുഴുവനും താളംതെറ്റിക്കുമെന്നാണ് ആശങ്ക. ക്രൂഡ് ഓയില്‍ വിലയിലുള്ള വര്‍ദ്ധനവും ഡോളറിന് മുന്നില്‍ പൗണ്ടിന്റെ മൂല്യം തുടര്‍ച്ചയായി ഇടിയുന്നതുമാണ് എണ്ണവില ഉയരാന്‍ കാരണമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

ഇന്ധന തീരുവ 57.98 എന്ന നിലയില്‍ തന്നെ തുടരുന്നതാണ് ഒരു പരിധി വരെയും വില കൂടുതല്‍ ഉയരാതെ പിടിച്ച് നിറുത്തുന്നത് തന്നെ. 2011 മുതല്‍ തീരുവ വര്‍ദ്ധിപ്പിക്കുന്നത് സര്‍ക്കാര്‍ മരവിപ്പിച്ചിരിക്കുകയാണ്. എന്നാല്‍ എന്‍ എച്ച് എസിന് അധിക ഫണ്ട് കണ്ടെത്തുന്നതിനായി ഇന്ധന നികുതി വര്‍ധിപ്പിക്കേണ്ടി വരുമെന്ന് തെരേസാ മേയ് മുന്നറിയിപ്പ് നല്‍കിയിരുന്നു.

 

 

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.