1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsHealth & Life StyleArts & LteratureImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 7, 2019

സ്വന്തം ലേഖകന്‍: അടുത്ത ബ്രിട്ടിഷ് പ്രധാനമന്ത്രിയാകാനുള്ള കണ്‍സര്‍വേറ്റിവ് പാര്‍ട്ടി നേതാവിനെ തിരഞ്ഞെടുക്കാന്‍ 166,000 പാര്‍ട്ടി അംഗങ്ങള്‍ക്ക് പോസ്റ്റല്‍ ബാലറ്റ് അയച്ചുകൊടുത്തതുമായി ബന്ധപ്പെട്ടു വിവാദം.

വെള്ളിയാഴ്ച ആരംഭിച്ച വോട്ടെടുപ്പില്‍ ആയിരത്തിലേറെ പേര്‍ക്ക് ഒന്നിലേറെ ബാലറ്റുകള്‍ ലഭിച്ചതാണു ചര്‍ച്ചയായത്. ഒന്നിലേറെ പ്രാദേശിക സംഘടനകളില്‍ അംഗങ്ങളായുള്ളവരും പേരു മാറിയവരുമാണ് ഇതിലേറെയും.

ഒന്നിലേറെ വോട്ടു രേഖപ്പെടുത്തിയാ!ല്‍ അംഗത്വം റദ്ദാക്കുമെന്നു ബാലറ്റില്‍ പറഞ്ഞിട്ടുണ്ടെന്നു പാര്‍ട്ടി ഓര്‍മിപ്പിക്കുന്നു. ഇപ്പോഴത്തെ വിദേശകാര്യ മന്ത്രി ജെറിമി ഹണ്ടും മുന്‍ വിദേശകാര്യമന്ത്രി ബോറിസ് ജോണ്‍സനും സ്ഥാനാര്‍ഥികളായ തിരഞ്ഞെടുപ്പിന്റെ ഫലം 23ന് അറിയാം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.