1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 5, 2015

യുകെ സുപ്രീംകോടതിയില്‍ നടക്കുന്ന നടപടിക്രമങ്ങള്‍ കാണുന്നതിനായി ഓണ്‍ ഡിമാന്‍ഡ് വീഡിയോ സംവിധാനം അവതരിപ്പിച്ചു. ഏതു സമയം ഈ ആര്‍ക്കൈവില്‍നിന്ന് വീഡിയോ എടുത്ത് കാണാന്‍ സാധിക്കും. ഒരു ദിവസം കോടതിയില്‍ നടക്കുന്ന ഹിയറിംഗുകളുടെ വീഡിയോ അടുത്ത ദിവസം കോടതിയുടെ വെബ്‌സൈറ്റില്‍ അപ്ലോഡ് ചെയ്യും. ഒരു വര്‍ഷം വരെ ആ വീഡിയോ അവിടെയുണ്ടാകും. അതിന് ശേഷം അത് ഓട്ടോമാറ്റിക്കായി ആര്‍ക്കൈവില്‍നിന്ന് നഷ്ടപ്പെടും.

കോടതി കൈക്കൊള്ളുന്ന തീരുമാനങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച കാര്യങ്ങള്‍ എന്തൊക്കെയെന്ന് ജനങ്ങള്‍ക്കും മാധ്യമങ്ങള്‍ക്കും ബോധ്യപ്പെടാന്‍ ഈ സംവിധാനം വഴിയൊരുക്കുമെന്ന് സുപ്രീംകോടതി പ്രസിഡന്റ് ലോര്‍ഡ് ന്യൂബര്‍ഗര്‍ പറഞ്ഞു.

ഒരു കേസില്‍ വിധി പറഞ്ഞു കഴിഞ്ഞാല്‍ ആ കേസുമായി ബന്ധപ്പെട്ടുള്ള വീഡിയോകള്‍, ജഡ്ജ്‌മെന്റ് പകര്‍പ്പ്, മാധ്യമങ്ങള്‍ക്കുള്ള പ്രസ് റിലീസ് എന്നിവ വെബ്‌സൈറ്റില്‍ അപ്‌ലോഡ് ചെയ്യും. നിയമ വിദ്യാഭ്യാസം നേടണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് ഒരു റഫറന്‍സായി ഇതിനെ ഉപയോഗിക്കാന്‍ സാധിക്കും. നിലവില്‍ കോടതിക്ക് യൂട്യൂബ് ചാനലുണ്ടെങ്കിലും വിധി പ്രസ്താവങ്ങളുടെ സംക്ഷിപ്ത രൂപം മാത്രമാണ് ഇതിലുള്ളത്.

2016 വരെ ഈ സംവിധാനത്തിന് സുപ്രീംകോടതി തന്നെ ഫണ്ട് ചെയ്യും. അതിന് ശേഷം ചെയ്യുന്ന റിവ്യുവില്‍ എന്ത് വേണമെന്ന് തീരുമാനിക്കും. കോടതിയുടെ ഇപ്പോള്‍ നിലവിലുള്ള ലൈവ് സ്ട്രീമിംഗ് സേവനം പ്രതിമാസം 15000 ആളുകള്‍ ഉപയോഗിക്കുന്നുണ്ട്. ഒക്ടോബര്‍ 2014ലാണ് ഇത് അവതരിപ്പിച്ചത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.