1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 20, 2018

സ്വന്തം ലേഖകന്‍: ബ്രിട്ടനില്‍ ജനജീവിതം ദുസ്സഹമാക്കി മഞ്ഞുവീഴ്ച രൂക്ഷം; യാത്രകള്‍ പരമാവധി ഒഴിവാക്കണമെന്ന് മുന്നറിയിപ്പ്. മിനി ബീസ്റ്റ് ഫ്രം ദി ഈസ്റ്റ് ബ്രിട്ടനില്‍ ശക്തി പ്രാപിച്ചതോടെ സൗത്ത് വെസ്റ്റ് ഭാഗങ്ങളില്‍ നാല്പത് സെന്റി മീറ്റര്‍ കനത്തില്‍ വരെ മഞ്ഞുവീണതായാണ് റിപ്പോര്‍ട്ടുകള്‍. മിക്കയിടങ്ങളിലും മെറ്റ് ഓഫീസ് ആംബര്‍ വാര്‍ണിംഗ് നല്‍കിയിട്ടുണ്ട്.

സൗത്ത് വെസ്റ്റിലെ ഡെവോണ്‍ കൗണ്ടിയില്‍ നിരവധി സ്‌കൂളുകള്‍ക്ക് അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ഗ്രെറ്റ് വെസ്റ്റേണിന്റെ നിരവധി തീവണ്ടികള്‍ റദ്ദാക്കിയത് യാത്രക്കാരെ വലച്ചിരുന്നു. റോഡ്, റയില്‍, വ്യോമ ഗതാഗതം താളംതെറ്റിയതോടെ ജനങ്ങള്‍ വലയുകയാണ്. ഹീത്രു വിമാനത്താവളത്തില്‍ മാത്രം നൂറ്റിയമ്പതിലധികം സര്‍വീസുകള്‍ റദ്ദാക്കിയതായി അധികൃതര്‍ അറിയിച്ചു.

ചൊവ്വാഴ്ചയും സ്ഥിതി ഗുരുതരമായിത്തന്നെ തുടരുമെന്നാണ് സൂചനകള്‍. പല പ്രദേശങ്ങളിലും മൈനസ് എട്ടു മുതല്‍ പത്ത് ഡിഗ്രി സെല്‍ഷ്യസ് വരെ താഴ്ന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. റോഡുകള്‍ പലതും മഞ്ഞില്‍ മൂടിയതിനാല്‍ യാത്രകള്‍ പരമാവധി മാറ്റിവെക്കാന്‍ മെറ്റ് ഓഫീസിന്റെ മുന്നറിയിപ്പില്‍ അഭ്യര്‍ഥിക്കുന്നു.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.