1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 24, 2016

സഖറിയ പുത്തന്‍കളം: രാജകീയ പ്രൗഡിയാര്‍ന്ന ചെല്‍ട്ടണ്‍ഹാം റേയ്‌സ് കോഗ്‌സ് സെന്ററില്‍ യുകെകെസിഎ കണ്‍വെന്‍ഷന്‍ തിയതികള്‍ പ്രഖ്യാപിച്ച് നാഷണല്‍ കൗണ്‍സില്‍ യൂറോപ്പിലെ ഏറ്റവും വലിയ കത്തോലിക്കാ പ്രവാസി സംഘടനയായ യുകെ ക്‌നാനായ കാത്തലിക് അസോസിയേഷന്റെ 16ാമത് വാര്‍ഷികാഘോഷങ്ങള്‍ 2017 ജൂലൈ 8ന് നടത്തപ്പെടും.രാജകീയ പ്രൗഡിയാര്‍ന്ന ബ്രിട്ടീഷ് രാജകുടുംബാംഗങ്ങള്‍ സ്ഥിരമായി വരുന്ന ലോക പ്രശസ്ത ചെല്‍ട്ടണ്‍ഹാം റേയ്‌സ് കോഗ്‌സ് സെന്ററിലാണ് യുകെകെസിഎയുടെ കണ്‍വെന്‍ഷന്‍ നടത്തപ്പെടുന്നത്.ചെല്‍ട്ടണ്‍ഹാം ജോക്കി ക്ലബില്‍ സമ്മാനം നേടുക എന്നത് ഏതൊരു കുതിര പന്തയക്കാരുടേയും സ്വപ്‌ന വേദിയാണ്.ബ്രിട്ടീഷ് രാജ കുടുംബാംഗങ്ങള്‍,അറേബ്യന്‍ രാജ കുടുംബാംഗങ്ങള്‍,ശത കോടിശ്വരന്മാര്‍ എന്നിവര്‍ സ്ഥിരമായി ചെല്‍ട്ടണ്‍ഹാമിലെ ജോക്കി ക്ലബില്‍ കുതിര പന്തയം കാണുവാന്‍ വരുന്നവരാണ്.

യുകെയിലെ എന്നല്ല ലോകത്തിലെ എല്ലാ മലയാളികള്‍ക്കും അഭിമാനത്തിന്റെ നേട്ടമാണ് ജോക്കി ക്ലബില്‍ ക്‌നാനായ കാത്തലിക് അസോസിയേഷന് വാര്‍ഷിക ഘോഷങ്ങള്‍ സംഘടിപ്പിക്കുവാന്‍ അവസരം ലഭിച്ചത്.യുകെകെസിഎ റാലിക്ക് അനുയോജ്യമായ വിശാവമായ മൈതാനം,പതിനായിരത്തിലധികം കാറുകള്‍ പാര്‍ക്ക് ചെയ്യാനുള്ള സൗകര്യം,വലിയ ഹാള്‍,സിനിമാ സ്‌ക്രീന്‍,രുചികരമായ ഭക്ഷണ ശാല എന്നിങ്ങനെ സൗകര്യങ്ങള്‍ ഒരുക്കിയിര്ക്കുന്നു.

കണ്‍വെന്‍ഷന്‍ 2017 ജൂലൈ എട്ടിന് നടത്തപ്പെടുമ്പോള്‍ പുത്തന്‍ ചരിത്രഗാഥ രചിക്കപ്പെടും.360 ഏക്കറിനുള്ളിലാണ് റേയ്‌സ് കോഗ്‌സ് സ്ഥിതി ചെയ്യുന്നത്.

കഴിഞ്ഞ ശനിയാഴ്ച ചേര്‍ന്ന കൗണ്‍സിലില്‍ ഒരു വര്‍ഷത്തെ പരിപാടികള്‍ പ്രഖ്യാപിച്ചു.ഡിസംബര്‍ 3ന് വനിതാ ഫോറം പ്രാഥമിക യോഗം.ഡിസംബര്‍ 27ന് പുല്‍ക്കൂട് മത്സരം,ജനുവരി 7ന് കരോള്‍ സംഗീത മത്സരം,ഫെബ്രുവരി 17ന് നാഷണല്‍ കൗണ്‍സില്‍ യോഗം

ഏപ്രല് 22ന് സ്‌പോര്‍ട്‌സ് ഡേ,ജൂലൈ എട്ടിന് 16ാമത് വാര്‍ഷിക ഘോഷങ്ങളും കണ്‍വെന്‍ഷനും.സെപ്തംബര്‍ 23ന് കലാമേള.നവംബര്‍ നാലിന് ബാഡ്മിന്റര്‍,18ന് നാഷണല്‍ കൗണ്‍സില്‍ ഡിസംബര്‍ 2ന് അവാര്‍ഡ് നൈറ്റ്.

പ്രസിഡന്റ് ബിജു മടക്കക്കുഴി,സെക്രട്ടറി ജോസി നെടുംതുരുത്തി ്പുത്തന്‍പുര,ട്രഷറര്‍ ബാബു തോട്ടം,വൈസ് പ്രസിഡന്റ് ജോസ് മുഖച്ചിറ,ജോ സെക്രട്ടറി സഖറിയ പുത്തന്‍കുളം,ജോ ട്രഷറര്‍ ഫിനില്‍ കളത്തികോട്ട്,ഉപദേശക സമിതി അംഗങ്ങളായ ബെന്നിമാവേലില്‍,റോയി സ്റ്റീഫന്‍ എന്നിവരുടെ നേതൃത്വത്തില്‍ വിവിധ പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.