1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 11, 2017

സഖറിയ പുത്തന്‍കളം (ബര്‍മിങ്ങ്ഹാം): യു.കെ. ക്‌നാനായ കാത്തലിക് അസോസിയേഷന്‍ ഇദംപ്രഥമമായി നടത്തിയ പുല്‍ക്കൂട് കാരള്‍ സംഗീത മത്സരത്തില്‍ ലെസ്റ്റര്‍, ബ്രിസ്റ്റോള്‍ യൂണിറ്റുകള്‍ ജേതാക്കളായി. വാശിയേറിയ

പുല്‍ക്കൂട് മത്സരത്തില്‍ അതികഠിനമായ വിധി നിര്‍ണയത്തില്‍ ഒന്നാംസ്ഥാനം ലെസ്റ്ററിനും രണ്ടാംസ്ഥാനം കവന്‍ടി ആന്‍ഡ് വാര്‍ഷിക് ഷെയര്‍ യൂണിറ്റും നോര്‍ത്തേണ്‍ അയര്‍ലന്‍ഡും പങ്കിട്ടു. മൂന്നാംസ്ഥാനം ബര്‍മിങ്ങ്ഹാം, ബ്രിസ്റ്റോള്‍ യൂണിറ്റുകള്‍ പങ്കിട്ടു. വിധികര്‍ത്താക്കളുടെ പ്രത്യേക അനുമോദനത്തിന് സ്വിന്‍ഡന്‍, കെറ്ററിങ്ങ്, വൂസ്റ്റര്‍ യൂണിറ്റുകള്‍ അര്‍ഹരായി.

അത്യന്തം വാശിയേറിയ കാരള്‍ സംഗീത മത്സരത്തില്‍ ബ്രിസ്റ്റോള്‍ യൂണിറ്റിന് ഒന്നാംസ്ഥാനവും കവന്‍ട്രി ആന്‍ഡ് വാര്‍വിക്ഷയറിന് രണ്ടാം സ്ഥാനവും ലെസ്റ്റര്‍ യൂണിറ്റിന് മൂന്നാംസ്ഥാനവും ബര്‍മിങ്ങ്ഹാം യൂണിറ്റിന് പ്രത്യേക അനുമോദനവും ലഭിച്ചു. യു.കെ.കെ.സി.എ സെന്‍ട്രല്‍ കമ്മിറ്റി അംഗങ്ങളും കുടുംബാംഗങ്ങളും കാരള്‍ സംഗീതമാലപിച്ചാണ് സംഗീത മത്സരം ഉത്ഘാടനം ചെയ്തത്.

പ്രസിഡന്റ് ബിജു മടക്കക്കുഴി, സെക്രട്ടറി ജോസി നെടുംതുരുത്തി പുത്തന്‍പുര ട്രഷറര്‍ ബാബുതോട്ടം, വൈസ് പ്രസിഡന്റ് ജോസ് മുഖച്ചിറ, ജോ. സെക്രട്ടറി സഖറിയ പുത്തന്‍കളം, ജോ. ട്രഷറര്‍ ഫിനില്‍ കളത്തിക്കോട്ട് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

ബിജു മൂശാരിപറമ്പില്‍, ഷെല്ലി നെടുംതുരുത്തി പുത്തന്‍പുര, മാത്യൂ വില്ലൂത്തറ, ഷാജി വരാക്കുടി, എബി നെടുവാഠപുഴ അലക്‌സ് തൊട്ടിയില്‍, എറിങ്ങ്‌സന്‍ കൂടാരയോഗം എന്നിവര്‍ പ്രായോജകരായ പുല്‍ക്കൂട് കാരള്‍ മത്സരത്തില്‍ വിവിധ യൂണിറ്റ് ഭാരവാഹികളും സെന്‍ട്രല്‍ കമ്മിറ്റി അംഗങ്ങളും സമ്മാനങ്ങള്‍ വിതരണം ചെയ്തു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.