1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 21, 2015
യുക്മ ചലഞ്ചർ കപ്പിനായുള്ള യുക്മയുടെ മൂന്നാമത് ഓൾ യു കെ മെൻസ്‌ doubles ബാട്മിന്റെൻ ടൂർണമെന്റ് ജൂണ്‍ 6 ന് ഓക്സ്ഫോഡിൽ നടത്തപ്പെടുന്നു. യുക്മയുടെ പ്രഥമ   മെംബർ അസോസിയെഷനായ  Oxmas ന്റെ ആഭിമുക്യത്തിലാണ് ടൂർണമെന്റ് നടത്തപ്പെടുന്നത്. Oxmas ന്റെ പത്താം വാർഷികം ആഗോഷിക്കുന്ന ഈ വേളയിൽ അതിവിപുലമായ രീതിയിൽ ടൂർണമെന്റ് നടത്തുവാനുള്ള എല്ലാ സഹകരണങ്ങളും Oxmas അംഗങ്ങളും എക്സിക്യൂട്ടീവ് 
കമ്മിറ്റിയും ഉറപ്പു നല്കി.
 
യുകെയുടെ പല ഭാഗങ്ങളിൽ നിന്നും വളരെ എളുപ്പത്തിൽ എത്തിച്ചേരാവുന്ന സ്ഥലമായ ഓക്സ്ഫോഡിലെ St ഗ്രെഗോരി കാത്തോലിക് സ്കൂളിൽ രാവിലെ 9 മുതൽ വൈകിട്ടു 5 മണിവരെയാണ് ടൂർണമെന്റ് നടത്തപ്പെടുന്നത്. ആദ്യം രജിസ്റ്റർ ചെയ്യപ്പെടുന്ന മുപ്പത്തിരണ്ട് ടീമുകൾക്കായിരിക്കും ടൂർണമെന്റിൽ പക്കെടുക്കാൻ അവസരം ലഭിക്കുക. ഒന്നുമുതൽ നാല് സ്ഥാനംവരെ കരസ്സ്ഥമാക്കുന്ന ടീമുകൾക്ക് ട്രോഫിയും ക്യാഷ് അവാർഡും സമ്മാനിക്കും. ഒന്നാം സ്ഥാനം കരസ്ഥമാക്കുന്ന ടീമിന് 501 പൌണ്ടും ചാമ്പ്യൻസ് ട്രോഫിയും രണ്ടാം സ്ഥാനം കരസ്ഥമാക്കുന്ന ടീമിന് 351 പൌണ്ടും ഫസ്റ്റ് രണ്ണർ അപ്പ്‌ ട്രോഫിയും സമ്മാനിക്കും. മൂന്നും നാലും സ്ഥാനം കരസ്ഥമാക്കുന്ന ടീമുകൾക്ക് യഥാക്രമം 201 പൌണ്ടും സെക്കന്റ്‌ രണ്ണർ അപ്പ്‌ ട്രോഫിയും, 101 പൌണ്ടും തേർഡ് രണ്ണർ അപ്പ്‌ ട്രോഫിയും നല്കപ്പെടും. വിജയികളാകുന്ന ടീമിലെ രണ്ടു കളിക്കാര്ക്കും ട്രോഫികൾ നല്കപ്പെടും.
 
ടീം ഒന്നിന് മുപ്പതു പൌണ്ട് ആണ് രെജിസ്ട്രഷൻ ഫീസ്‌. രേജിസ്ട്രഷനുള്ള അവസാന തീയതി മെയ്‌ 20.
 
രേജിസ്ട്രഷനും കൂടുതൽ വിവരങ്ങൾക്കും ടൂർണമെന്റ് co -ordinator മ്മാരായ ടിറ്റൊ തോമസ്‌ (07723956930) തോമസ്‌ മാറാട്ടുകളം (07828126981) എന്നിവരെ ബന്ധപ്പെടുക.
 
ടൂർണമെന്റ് നടക്കുന്ന വിലാസം 
 
St  Gregory the Great Catholic School 
Cricket Road 
Oxford 
OX4 3DR 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.