1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 28, 2015

ജെയിംസ് ജോസഫ്

ആദ്യന്തം ആവേശകരമായ മത്സരങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച് യുക്മ മിഡ്‌ലാന്‍ഡ്‌സ് റീജണല്‍ ബാഡ്മിന്റന്‍ പരിസമാപിച്ചു .തുല്യ ശക്തികള്‍ വീറുറ്റ മത്സരങ്ങള്‍ കാഴ്ച വച്ചപ്പോള്‍ സാം അനി പാലക്കല്‍ സഖ്യം ഒന്നാം സ്ഥാനവും അനീഷ് & അജി മംഗലത്ത് സഖ്യം രണ്ടാം സ്ഥാനവും മെബിന്‍ ജെ മാത്യു ബാബു തോട്ടം സഖ്യം മുന്നാം സ്ഥാനവും സ്വന്തമാക്കി. ഏറെ പുതുമയും കൗതുകവും നിറച്ച കുട്ടികളുടെ മത്സരത്തില്‍ ജെറെമി അജീസ് ഒന്നാം സ്ഥാനവും ജെഫ് ജോര്‍ജ് രണ്ടാം സ്ഥാനവും സ്വന്തമാക്കി .

രാവിലെ പത്തു മുപ്പതിന് യുക്മ ദേശിയ ഉപാധ്യക്ഷന്‍ ശ്രീ മാമ്മന്‍ ഫിലിപ്പ് ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്തു .തുടര്‍ന്ന് നടന്ന വാശിയേറിയ മത്സരത്തിനു നോട്ടിങ്ഹാം മലയാളി കള്‍ച്ചറല്‍ അസോസിയേഷന്റെ (NMCA) ഒരുകുട്ടം പരിചയ സമ്പന്നരായ പ്രവര്‍ത്തകര്‍ നേതൃത്വം നല്‍കി യുക്മ ദേശിയ ഉപാധ്യക്ഷന്‍ ശ്രീ മാമ്മന്‍ ഫിലിപ്പ് പി ആര്‍ ഓ ശ്രീ അനീഷ് ജോണ്‍ റീജണല്‍ പ്രസിഡണ്ട് ജയകുമാര്‍ നായര്‍ റീജണല്‍ സെക്രട്ടറിയും എന്‍എംസിഎ പ്രസിഡണ്ടുമായ ശ്രീ ഡിക്‌സ് ജോര്‍ജ് റീജണല്‍ ട്രഷറര്‍ സുരേഷ് കുമാര്‍സ്‌പോര്‍ട്‌സ് കോ ഓര്‍ഡിനേറ്റര്‍ ശ്രീ പോള്‍ ജോസഫ് തുടങ്ങിയവ രോടോപ്പം രാകേഷ് നായര്‍ ജിജോ ജോര്‍ജ് ,ഷിബു ഈപ്പന്‍ ,സുനോജ് വട്ടയ്ക്കാട്ട് ,അജിത് ഡാനിയേല്‍ തുടങ്ങിവര്‍ മത്സര നടത്തിപ്പിന് നേതൃത്വം നല്‍കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.