1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 22, 2015

യുക്മ കായിക മത്സരങ്ങളുടെ ഭാഗമായ യുക്മ ചലഞ്ചര്‍ കപ്പിനായു മൂന്നാമത് ഓള്‍ യു കെ മെന്‍സ് ഡബിള്‍സ് ബാറ്റ്മിന്റ്‌റന്‍ ടൂര്‍ണമെന്റ് ജൂണ്‍ 6 ന് ഓക്‌സ്‌ഫോ ഡില്‍ നടത്തപ്പെടുന്നു. യുക്മയുടെ സൗത്ത് വെസ്റ്റ് റീ ജിയന്‍ മെംബര്‍ അസോസിയെഷന്‍ ഓക്‌സ്മസിന്റെ ആഭിമുഖ്യത്തിലാണ് ടൂര്‍ണമെന്റ് നടത്തപ്പെടുന്നത്. ഓക്‌സ്മസിന്റെ പത്താം വാര്‍ഷികം ആഘോഷിക്കുന്ന ഈ വേളയില്‍ അതിവിപുലമായ രീതിയില്‍ ടൂര്‍ണമെന്റ് നടത്തുവാനുള്ള എല്ലാ സഹകരണങ്ങളും ഓക്‌സ്മസ് അംഗങ്ങളും എക്‌സിക്യൂട്ടീവ് 

കമ്മിറ്റിയും ഉറപ്പു നല്കി.

യുക്മ സൗത്ത് വെസ്റ്റ് റീ ജി യ നില്‍ കരുത്തുറ്റ അംഗം ഒക്‌സ്മാസ് പത്തു വര്ഷം പിന്നിടുമ്പോള്‍ നിരവധി നേട്ടങ്ങള്‍ കൊയ്ത യുക്മയുടെ പ്രാഥമിക അംഗ സങ്കടനകളില്‍ ഒന്നാണ്.ആവേശം നിറഞ്ഞ പത്താം വാര്ഷികത്തിന്റെ ഭാഗം ആയി നടത്ത പ്പെടുന്നത് കൊണ്ടും ഏറെ സന്തോഷത്തില്‍ ആണ് അംഗങ്ങള്‍ .മുന്‍കാലങ്ങളില്‍ യുക്മ തുടങ്ങി വെച്ച നിരവധി പരിപാടികള്‍ യു കെ മലയാളികള്‍ ഏറ്റെടുത്തു മലയാളി ജീവിതത്തിലെ സജീവ മാതൃകകള്‍ ആയി മാറിയിട്ടുണ്ട് . ഇന്ന് അസോസിയേഷനുകള്‍ ഒരുമിച്ചും സൗഹൃദ കൂട്ടായ്മകള്‍ ചേര്‍ന്നും നിരവധി ബാറ്റ്മിന്റ്‌റന്‍ ടൂര്‍ണമെന്റ് നടത്തി വരുന്നു

എങ്കിലും യുക്മ ചലഞ്ചര്‍ കപ്പിനായുള്ള പടയോട്ടം യു കെ മലയാളി മനസുകളുടെ കായിക രംഗത്തെ വീറുറ്റ ആവേശം ആണ് . യുക്മ ചലഞ്ചര്‍ ബാറ്റ്മിന്റ്‌റന്‍ ടൂര്‍ണമെന്റ് ഈ വര്ഷവും കായിക പരിപാടികളുടെ തുടക്കം എന്ന നിലയില്‍ ഏറെ ജനശ്രദ്ധ പിടിച്ചു പറ്റി കഴിഞ്ഞു . യുകെയുടെ പല ഭാഗങ്ങളില്‍ നിന്നും വളരെ എളുപ്പത്തില്‍ എത്തിച്ചേരാവുന്ന സ്ഥലമായ ഓക്‌സ്‌ഫോര്‍ഡ് സെന്റ്: ഗ്രെഗോരി കാത്തോലിക് സ്‌കൂളില്‍ രാവിലെ 9 മുതല്‍ വൈകിട്ടു 5 മണിവരെയാണ് ടൂര്‍ണമെന്റ് നടത്തപ്പെടുന്നത്. ആദ്യം രജിസ്റ്റര്‍ ചെയ്യപ്പെടുന്ന മുപ്പത്തിരണ്ട് ടീമുകള്‍ക്കായിരിക്കും ടൂര്‍ണമെന്റില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കുക

. ഒന്നുമുതല്‍ നാല് സ്ഥാനംവരെ കരസ്സ്ഥമാക്കുന്ന ടീമുകള്‍ക്ക് ട്രോഫിയും ക്യാഷ് അവാര്‍ഡും സമ്മാനിക്കും. ഒന്നാം സ്ഥാനം കരസ്ഥമാക്കുന്ന ടീമിന് 501 പൌണ്ടും ചാമ്പ്യന്‍സ് ട്രോഫിയും രണ്ടാം സ്ഥാനം കരസ്ഥമാക്കുന്ന ടീമിന് 351 പൌണ്ടും ഫസ്റ്റ് റണ്ണര്‍ അപ്പ് ട്രോഫിയും സമ്മാനിക്കും. മൂന്നും നാലും സ്ഥാനം കരസ്ഥമാക്കുന്ന ടീമുകള്‍ക്ക് യഥാ ക്രമം 201 പൌണ്ടും സെക്കന്റ് റണ്ണര്‍ അപ്പ് ട്രോഫിയും, 101 പൌണ്ടും തേര്‍ഡ് റണ്ണര്‍ അപ്പ് ട്രോഫിയും നല്കപ്പെടും. വിജയികളാകുന്ന ടീമിലെ രണ്ടു കളിക്കാര്ക്കും ട്രോഫികള്‍ നല്കപ്പെടും.

ടീം ഒന്നിന് മുപ്പതു പൌണ്ട് ആണ് രജിസട്രഷന്‍ മെയ് 20.മുന്‍പ് ര ജിസട്രഷന്‍ ചെയ്യണം എന്ന് യുക്മ ദേശിയ സമിതി അറിയിച്ചു

രജിസ്ട്രഷനും കൂടുതല്‍ വിവരങ്ങള്‍ക്കും ടൂര്‍ണമെന്റ് നടത്തിപ്പുകാരായ ടിറ്റൊ തോമസ് (07723956930) തോമസ് മാറാട്ടുകളം (07828126981) എന്നിവരെ ബന്ധപ്പെടുക.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.