1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 12, 2015

അനീഷ് ജോണ്‍

സമൂഹവുമായി സംവദിക്കാന്‍ മനുഷ്യനെ പ്രാപ്തനാക്കിയ സര്‍ഗ്ഗാത്മക ആവിഷ്‌കാരമാണ് കല. ലോകത്തിലെവിടെ ആയാലും ബ്രഹുത്തായ ഒരു കലാപാരമ്പര്യമുള്ള കേരളീയ സമൂഹത്തിന്റെ സാംസ്‌കാരിക രൂപീകരണത്തില്‍ ഇന്നും പ്രഥമവും പ്രമുഖവുമായ പങ്കു വഹിക്കുന്നത്
ജന്മനാടിന്റെ സ്വന്തം കലാരൂപങ്ങളും ആഘോഷങ്ങളുമാണ്. പ്രവാസി ചുറ്റുപാടുകളിലും ഈ കലാരൂപങ്ങളെ അര്‍ഹിക്കുന്ന പരിഗണനയും പ്രാധാന്യവും നല്കി് സംരക്ഷിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്നത് യുക്മയുടെ സാമൂഹ്യ പ്രതിബദ്ധതയില്‍ മുഖ്യ സ്ഥാനം വഹിക്കുന്നു.

ഭാരതീയ സംസ്‌കാരത്തിന്റെ നേര്‍കാഴ്ചകളാണ് നമ്മുടെ കലാരൂപങ്ങള്‍. നമ്മുടെ പുതു തലമുറ പാശ്ചാത്യ സംസ്‌കാരത്തിന്റെ വെള്ളിവെളിച്ചത്തില്‍ ഹോമിക്കപ്പെടുന്ന മിന്നാമിനുങ്ങുകള്‍ ആകാതിരിക്കാന്‍ ഏറ്റവും നല്ല മാര്‍ഗ്ഗം അവരില്‍ നമ്മുടെ പരമ്പരാഗത കലാരൂപങ്ങളോടും അത് വഴി നമ്മുടെ മഹത്തായ സംസ്‌കാരത്തോടുള്ള ആഭിമുഖ്യം വര്‍ധിപ്പിക്കുക എന്നതാണ്. തലമുറകളായി പകര്‍ന്നു കിട്ടിയ ഈ കലാ പാരമ്പര്യം കാത്തു സൂക്ഷിക്കാനും അത് ഇവിടുത്തെ പാശ്ചാത്യ സമൂഹത്തിനു പരിചയപ്പെടുത്താനും വളര്‍ന്നു വരുന്ന തലമുറക്കു പകര്‍ന്നു നല്‍കാനും ഏറ്റവും നല്ല അവസരങ്ങളാണ് യുക്മ കലാമേളകള്‍ പ്രദാനം ചെയ്യുന്നത്. ഈ വര്‍ഷം ഭരണ സമിതി ആദ്യ കമ്മീറ്റിയില്‍ തന്നെ യുക്മ നാഷണല്‍ കലാമേള ചര്‍ച്ച വിഷയമായി .യുക്മ കലാമേള കള്‍ എത്ര മാത്രം യു കെ മലയാളി സമൂഹത്തില്‍ പ്രാധാന്യം അര്‍ഹിക്കുന്നു എന്നു മനസിലാക്കിയത് കൊണ്ടാണ് വളരെ നേരത്തെ യുക്മ ദേശിയ കലാമേളയുടെ തീയതി പ്രഖ്യാപിച്ചു കൊണ്ട് യുക്മ ഭരണ സമിതിക്കു മാതൃക കാട്ടുവാന്‍ കഴിഞ്ഞതു .ദേശിയ കലാമേള നവംബര്‍ മാസം 21 നു ആണ് നടക്കുന്നത്. ഇത്തവണ നേരത്തേ തന്നെ പ്രഖ്യാപനം വന്നതിനാല്‍ അവധി അപേക്ഷിക്കുന്നതിനു മറ്റും ഏറെ പ്രശനം ഉണ്ടാകില്ല എന്നു ഉറപ്പു വരുത്തുവാനും ഈ തീരുമാനത്തിനു കഴിഞ്ഞതായി യുക്മ അംഗ അസ്സോസ്സിയെഷനുകള്‍ അഭിപ്രായപ്പെടുകയുണ്ടായി.

യു. കെ. മലയാളി സമൂഹത്തിന്റെ നന്മ ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന യുക്മയുടെ പ്രശസ്തിക്കും പ്രചാരത്തിനും ഏറ്റവും വിലപ്പെട്ട സംഭാവനകള്‍ നല്‍കിയിട്ടുള്ള യുക്മ കലാമേളകളുടെ വന്‍ വിജയം, നമ്മളെല്ലാവരും കേരളത്തിന്റെ മഹത്തായ കലാപാരമ്പര്യത്തെ എത്രത്തോളം ഹൃദയത്തോട് ചേര്‍ത്തു പിടിച്ചു സ്‌നേഹിക്കുന്നു എന്നതിന്റെ മകുടോദാഹരണമാണ്.ആയതു കൊണ്ട് ഏറെ നാള്‍ മുന്‍പ് തന്നെ കലാമേള യുമായ് ബന്ധപ്പെട്ടു യു കെ മലയാളികള്‍ ഉദ്ദേശിക്കുന്ന മാറ്റങ്ങള്‍ ,പരാതികള്‍., നിര്‍ദേശങ്ങള്‍ ക്ഷണിക്കുകയും അവ യുക്മ നാഷണല്‍ കമ്മിറ്റിയില്‍ നിരവധി തവണ ചര്‍ച്ചാ വിഷയമാവുകയും ചെയ്തു അതിന്റെ വെളിച്ചത്തില്‍ ഉയര്‍ന്നു വന്ന മാര്ഗ നിര്‍ദേശങ്ങളുടെ ആകെത്തുകയാണ് കലാമേള eമാനുവല്‍ .കലാമേളയുടെ നിയമാവലി വായിക്കുവാന്‍ ചുവടെ ചേര്‍ത്തിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യാവുന്നതാണ് . പുസ്തക രൂപത്തില്‍ ഉള്ള ( നാഷണല്‍ കലാമേളയുടെ നിയമാവലി )വായിച്ചു മനസ്സിലാക്കുവാന്‍ ശ്രദ്ധിക്കണം എന്ന് അറിയിക്കുന്നു

കുടംബ ജീവിതത്തിലേയും ഔദ്യോഗിക ജീവിതത്തിലേയും തിക്കും തിരക്കുകള്‍ക്കിടയിലും ആചാരങ്ങള്‍ അനുഷ്ഠിച്ചും ആഘോഷങ്ങള്‍ കൊണ്ടാടിയും പിറന്ന നാടിന്റെ തനിമയും സംസ്‌കാരവും കാത്തു സൂക്ഷിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുന്ന ഇവിടുത്തെ ഓരോ മലയാളിയുടെയും അഭിമാനമാണ് യുക്മ കലാമേളകള്‍. തികച്ചും അമേച്വര്‍ സംവിധാനത്തില്‍ പൊതുജന പങ്കാളിത്തത്തോടെ നടത്തപ്പെടുന്ന പ്രാദേശിക ദേശീയ കലാമേളകള്‍ കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും വെറും ഒരു കലാമത്സരം എന്നതിലപ്പുറം ജാതിമതദേശരാഷ്ട്രീയ വ്യത്യാസമില്ലാതെ എല്ലാവരും ഒരു പോലെ ആഘോഷിക്കുന്ന… യു. കെ. മലയാളികളുടെ ദേശീയ ഉത്സവമാണ്.
കാലാകാലങ്ങളായി മാറി വരുന്ന ഭരണ സമിതിയുടെ ശക്തി മാത്രമല്ല കലാമേളയുടെ വിജയം .യുക്മ നാഷണല്‍ കലാമേളയുടെ അണിയറയില്‍ അഹോരാത്രം പണിയെടുക്കുന്ന ഒരു പറ്റം നല്ല മനസുകളുടെ അക്ഷീണ
പരിശ്രമം ഒന്നാണ് മേളയുടെ വിജയത്തിന്റെ അടിസ്ഥാനം . പ്രതിഫലം ഇച്ചിക്കാതെ ജോലി ചെയുന്ന യുക്മ എന്ന സംഘടനയെ സ്‌നേഹിക്കുന്ന കലയെയും കലാ പ്രവര്‍ത്തനങ്ങളെയും നെഞ്ചോടു ചേര്‍ത്ത് പിടിക്കുന്ന കലാ സാംസ്‌കാരിക പ്രവര്‍ത്തകരാണ് ഈ കുട്ടായ്മയുടെ യും സംഘടനയുടെയും കലാമേള യുടെയും യഥാര്‍ത്ഥ കശേരുക്കള്‍ . ഇത്തവണ ഏറെ നേരത്തേ തന്നെ കലാമേളയുടെ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി വെക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തില്‍ ആണ് യുക്മ ഭരണ സമിതി യുക്മ ദേശിയ പ്രസിഡന്റ് അഡ്വ ഫ്രാന്‍സിസ് മാത്യു കവളക്കട്ടു ചെയര്‍മാനായും , യുക്മ ദേശിയ വൈസ് പ്രസിഡന്റ് മാമ്മന്‍ ഫിലിപ്പ് ജനറല്‍ കണ്‍ വീനര്‍ ആയും സ്ഥാനം ഏറ്റെടുത്തു പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു . കലാമേള വേദി സംബന്ധിച്ച് വിവിധ റിജിയന്‍ പ്രതിനിധികളുമായി പുരോഗമിച്ചു വരുന്നു താമസി യാതെ സ്ഥലം തീരുമാനിച്ചു അറിയിക്കുവാന്‍ കഴിയും .

മേള സംഘാടനത്തിന്റെ കാര്യക്ഷമതയും ഗുണനിലവാരവും വര്‍ധിപ്പിക്കാനും നടത്തിപ്പുകളും മൂല്യനിര്‍ണയവും കൂടുതല്‍ സുതാര്യവുമാക്കുന്നതിനു വേണ്ടി ലക്ഷ്യം വച്ച്, മത്സരങ്ങളുടെ വിശദ വിവരങ്ങളും മൂല്യ നിര്‍ണയോപാധികളും മത്സരാര്‍ത്ഥികള്‍ക്കു വ്യക്തമാക്കുന്ന രീതിയില്‍ തയ്യാറാക്കിയിരിക്കുന്ന കലാമേള eമാനുവല്‍ പ്രസിദ്ധീകരിക്കുമ്പോള്‍, ഭാരതീയ സംസ്‌കാരത്തിന്റെ പൊന്‍പ്രഭ ചൊരിയുന്ന നാളെയുടെ നക്ഷത്രങ്ങളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കാനും ആദരിക്കാനും ഈ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പ്രയോജനപ്പെടും .വിവിധ റിജിയനുകളുടെ കലാമേളകള്‍ വരും ദിവസങ്ങളില്‍ പ്രഖ്യാപിക്കും എന്നും അതിനോടൊപ്പം തന്നെ ദേശിയ കലാമേളയുടെ വേദി തീരുമാനം അറിയിക്കും എന്നും നാഷണല്‍ സെക്രടറി സജിഷ് ടോം അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.