1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 15, 2015


അലക്‌സ് വര്‍ഗീസ്

യുകെയിലേക്കുള്ള കുടിയേറ്റത്തിന്റെ അടിസ്ഥാനശില നഴ്‌സസാണെന്നുള്ളത് സത്യമാണ്. വര്‍ഷങ്ങളുടെ തികവില്‍ ആ നഴ്‌സുമാര്‍ക്ക് നേരിടേണ്ടിവന്ന പ്രതിസന്ധിയും പ്രയാസവും നാള്‍ക്കുനാള്‍ വര്‍ദ്ദിച്ചു വരികാണെന്നതും മറ്റൊരു സത്യമാണ്. പല സന്ദര്‍ഭങ്ങളിലും അവരുടെ ആവശ്യങ്ങള്‍ക്ക് അനുയോജ്യമായ സഹായം നല്‍കുന്നതില്‍ യൂണിയനുകള്‍ക്ക് സാധിക്കുന്നില്ലെന്നും വേദനയോടെ നഴ്‌സുമാര്‍ പറയുന്നു. ഇതിനെതിരെ ശക്തമായി ഇടപെടാന്‍ യുക്മ വര്‍ഷങ്ങള്‍ക്ക് മുമ്പ് എടുത്തിരുന്നു.

ബാലാരിഷ്ടതകള്‍ കടന്ന് യുക്മാ നഴ്‌സസ് ഫോറം സൂധീരമായ ഒരു ചുവടുവെയ്പ്പിന് തയ്യാറെടുക്കുകയാണിപ്പോള്‍. യുകെ മലയാളി നഴ്‌സുമാര്‍ നേരിടേണ്ടി വരുന്ന വിവിധങ്ങളായ വിഷയങ്ങള്‍ അവയുടെ പരിഹാര മാര്‍ഗ്ഗങ്ങള്‍ അവരുടെ തൊഴില്‍പരമായ അഭിവൃദ്ധിക്ക് ഉതകുന്ന പദ്ധതികള്‍ നിയമ നടപടികള്‍ക്കുള്ള സഹായങ്ങള്‍ ഇങ്ങനെ അവരുടെ തൊഴില്‍ മേഖലകളെയും സ്വാധീനിക്കാനുതകുന്ന ഒരു കര്‍മ്മ പരിപാടിയാണ് യുഎന്‍എഫ് ആവിഷ്‌ക്കരിക്കാനൊരുങ്ങുന്നത്. വളരെ അര്‍ത്ഥ സമ്പുഷ്ടമായ ദീര്‍ഘ വീക്ഷണത്തോടു കൂടിയ ഒരു നയപരിപാടിയും അത് നടപ്പിലാക്കാന്‍ പറ്റിയ ശക്തയും സംഘടനാപാടവുമുള്ള ഒരു സംവിധാനത്തിന് വേണ്ടിയുള്ള പണിപ്പുരയിലാണിപ്പോള്‍. യുഎന്‍എഫിന് അടിസ്ഥാന സ്വഭാവം രൂപീകരിച്ചെടുക്കുന്ന ഈ കണ്‍വന്‍ഷനില്‍ ബന്ധപ്പെട്ട വിഷയങ്ങളെ പറ്റി പ്രഭാഷണങ്ങളും ചര്‍ച്ചയും പ്രഗത്ഭരുടെ നേതൃത്വത്തില്‍ നടക്കുന്നതായിരിക്കും. ആര്‍സിഎന്‍, യുഎന്‍ഐഎസ്ഒഎന്‍ തുടങ്ങിയ യുണിയനികളിലെ പ്രതിനിധികള്‍, ഹെല്‍ത്ത് കെയര്‍ മേഖലകളിലെ പ്രതിനിധികള്‍ നിരീക്ഷകര്‍ എന്നിവരും പങ്കെടുക്കുന്നതായിരിക്കും.

അതിന്റെ ആദ്യപടിയായി യുകെയുടെ എല്ലാഭാഗത്തുമുള്ള അസ്സോസിയേഷനുകളില്‍ നിന്നും റീജിയണല്‍ കമ്മറ്റികളില്‍ നിന്നും നഴ്‌സിംഗ് കെയര്‍ ഹോമുകളിലും ഹോസ്പിറ്റലുകളില്‍ നിന്നുമുള്ള പ്രതിനിധികളുടെ ഒരു ദേശീയ കണ്‍വന്‍ഷന്‍ സംഘടിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുന്നു. ലിവര്‍പൂളിലാണ് ഈ മഹാസംഗമം നടത്താന്‍ തീരുമാനിച്ചിട്ടുള്ളത്. യുകെയിലെ പ്രമുഖ അസ്സോസിയേഷനായ ലിവര്‍പൂള്‍ മലയാളി അസ്സോസിയേഷന്‍ (ലിംകാ) ആണ് ആതിഥേയത്വം വഹിക്കുക. ചരിത്രപരമായ ഈ നിയോഗത്തില്‍ പങ്കെടുക്കാന്‍ എല്ലാവരെയും സംഘാടകര്‍ സ്വാഗതം ചെയ്തു.

കൂടതല്‍ വിവരങ്ങള്‍ക്ക്
ആന്‍സി ജോയി
യുക്മ ജോയിന്റസെക്രട്ടറി & .യുഎന്‍എഫ് കോര്‍ഡിനേറ്റര്‍
07530417215

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.