1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 27, 2015

സാലിസ്ബറി: യുക്മ സൗത്ത് വെസ്റ്റ് റീജിയണല്‍ കലാമേളയുടെ ലോഗോ യുക്മ പ്രസിഡന്റ് അഡ്വ ഫ്രാന്‍സിസ് കവളക്കാട്ടില്‍ പ്രകാശനം ചെയ്തു. ജൂലൈ 18 നു ബിര്‍മിങ്ങ്ഹാമില്‍ നടന്ന നാഷണല്‍ കായിക മേളയോടനുബന്ധിച്ച്ചു നടന്ന ചടങ്ങില്‍ റീജിയണല്‍ പ്രസിഡന്റ് ശ്രീ സുജു ജോസെഫും സെക്രെടറി ശ്രീ കെ എസ് ജോണ്‍സണും ചേര്‍ന്ന് നല്കിയ ലോഗോ നാഷണല്‍ സെക്രെടറി ശ്രീ സജീഷ് ടോം, ട്രഷറര്‍ ശ്രീ ഷാജി തോമസ്, മുന്‍ നാഷണല്‍ പ്രസിഡന്റ് ശ്രീ വിജി കെ പി, നാഷണല്‍ എക്‌സിക്യുട്ടിവ് അംഗം ശ്രീ ടിറ്റോ തോമസ്, ജോയിന്റ് സെക്രെടറി ശ്രീ ബിജു പന്നിവേലില്‍, സ്‌പോര്ട്‌സ് കോര്‍ഡിനെറ്റര്‍ ശ്രീ ബിനു ജോസ്, നോര്‍ത്ത് വെസ്റ്റ് റീജിയണ്‍ പ്രസിഡന്റ് ശ്രീ സിജു ജോസഫ്, നാഷണല്‍ എക്‌സിക്യുട്ടിവ് അംഗം ശ്രീ ബിന്‍സു ജോണ്‍ തുടങ്ങിയവരുടെ സാന്നിദ്ധ്യത്തിലാണ് പ്രസിഡന്റ് അഡ്വ ഫ്രാന്‍സിസ് കവളക്കാട്ടില്‍ ശ്രീ മനു രൂപകല്പന ചെയ്ത ലോഗോ പ്രകാശനം ചെയ്തത്. റീജിയണിലെ വിവിധ അസോസിയേഷന്‍ ഭാരവാഹികളായ ശ്രീമതി മേഴ്‌സി സജീഷ്, ശ്രീ ജോ സേവ്യര്‍, ശ്രീ കോശിയ, ശ്രീ ലാലിച്ചന്‍, ശ്രീ ഉമ്മന്‍, ശ്രീ ജോസ്, ശ്രീ ജോസഫ്, ശ്രീമതി ഷൈന ജോജി, ശ്രീമതി രാജി ബിജു തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

ഒക്ടോബര്‍ 31 ന് ഗ്ലൊസ്റ്റെര്‍ഷയറിലെ ക്രിപ്റ്റ് സ്‌കൂള്‍ അങ്കണത്തില്‍ നടക്കുന്ന കലാമേളക്ക് അസോസിയേഷന്‍ തലങ്ങളില്‍ കൂടുതല്‍ തയ്യാറെടുപ്പുകളാണ് നടന്നു വരുന്നതെന്ന് പ്രസിഡന്റ് ശ്രീ സുജു ജോസഫ് അഭിപ്രായപ്പെട്ടു. ഡോ ബിജു പെരിങ്ങത്തറ നേതൃത്വം നല്കുന്ന ഗ്ലോസ്‌റെര്‍ഷെയര്‍ മലയാളി അസോസിയേഷനാണ് ഇക്കുറി കലാമേളക്ക് ആതിഥേയത്വം വഹിക്കുന്നത്. റീജിയണല്‍ ട്രഷറര്‍ ശ്രീ എബിന്‍ ജോസിന്റെ നേതൃത്വത്തില്‍ കലാമേളക്കായുള്ള മുന്നൊരുക്കങ്ങള്‍ നടന്നു വരുന്നു. റീജിയണിലെ മുഴുവന്‍ അംഗ സംഘടനകളുടെയും പ്രാതിനിദ്ധ്യം ഉറപ്പായതോടെ ഇക്കുറി മത്സരാര്‍ത്ഥികളുടെ കാര്യത്തില്‍ ഗണ്യമായ വര്‍ദ്ധനയാവും ഉണ്ടാവുക. അഞ്ഞൂറിലധികം പേരെ ഉള്‍ക്കൊള്ളുന്ന രണ്ടു പ്രധാന വേദികളെ കൂടാതെ നൂറ്റന്‍പതു പേര്‍ക്കിരിക്കാവുന്ന മറ്റു രണ്ടു വേദികളിലുമായിട്ടായിരിക്കും മത്സരങ്ങള്‍ അരങ്ങേറുക. വിശാലമായ ഡൈനിങ്ങ് ഹാളും അതി വിശാലമായ പാര്‍ക്കിംഗ് സൗകര്യവും ക്രിപ്റ്റ് സ്‌കൂളിന്റെ പ്രത്യേകതളാണ്. കലാമേള ഒരു മത്സരം എന്നതിലുപരി ആഘോഷമാക്കാനുള്ള അണിയറ പ്രവര്‍ത്തനങ്ങളിലാണ് റീജിയണല്‍ കമ്മിറ്റി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.