1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 25, 2016

സ്വന്തം ലേഖകന്‍: അന്താരാഷ്ട്ര കുറ്റവാളി ദാവൂദ് ഇബ്രാഹിം പാകിസ്താനില്‍, തെളിവുമായി യുഎന്‍. 1993ലെ മുംബൈ സ്‌ഫോടന പരമ്പരക്കേസില്‍ ഇന്ത്യ തേടുന്ന ദാവൂദ് ഇബ്രാഹിം പാകിസ്താനില്‍ തന്നെയുണ്ടെന്ന ഇന്ത്യയുടെ വാദം സ്ഥിരീകരിച്ച ഐക്യരാഷ്ട്ര സഭ ഇന്ത്യ യു.എന്നിന് നല്‍കിയ ദാവൂദിന്റെ പാകിസ്താനിലെ ഒമ്പത് വിലാസങ്ങളില്‍ ആറെണ്ണം ശരിയാണെന്ന് വ്യക്തമാക്കി. മൂന്നു വിലാസങ്ങള്‍ യു.എന്‍ രക്ഷാസമിതിയുടെ അല്‍ ക്വയ്ദ, ഐസില്‍ സാങ്ഷന്‍സ് കമ്മിറ്റി നിരസിച്ചു.

ദാവൂദ് പാകിസ്താനിലുണ്ടെന്ന ഇന്ത്യയുടെ വാദം പല തവണ പാകിസ്താന്‍ നിരസിച്ചിരുന്നു. ദാവൂദിന്റെ വിലാസങ്ങള്‍ തെളിയിക്കുന്നതിന് ഇന്ത്യ കൈമാറിയ തെളിവുകളും പാകിസ്താന്‍ തള്ളിയിരുന്നു. 2013 സെപ്തംബറില്‍ ദാവൂദ് വാങ്ങിയ പുതിയ വീടിന്റെ വിവരങ്ങളും ദാവൂദ് ഉപയോഗിക്കുന്ന മൂന്ന് പാസ്‌പോര്‍ട്ടുകളുടെ നമ്പറുകളും ഇന്ത്യ കൈമാറിയിരുന്നു.

ഡി13, ഷിന്‍ ജിന്ന കോളനി സിയാവുദ്ദീന്‍ ആശുപത്രിക്കു സമീപം ക്ലിഫ്ടണ്‍ കറാച്ചി, മോയിന്‍ പാലസ് അബ്ദുള്ള ഗാസി ദര്‍ഗയ്ക്ക് സമീപം കറാച്ചി, ഐഎസ്‌ഐ സേഫ് ഹൗസ് ബൗബാന്‍ ഹില്‍സ് ഇസ്ലാമാബാദ്, 17 സി.പി ബസാര്‍ സൊസൈറ്റി മീര്‍ഖാന്‍ റോഡ് കറാച്ചി, 30ാം തെരുവ് ഫെയ്‌സ് ആറ് ഡിഎച്ച്എ എക്സ്റ്റന്‍ഷന്‍, കറാച്ചിയിലെ നൂറിയാബാദിലുള്ളള വീട് എന്നിവയാണ് യു.എന്‍ സ്ഥിരീകരിച്ച ദാവൂദിന്റെ വിലാസങ്ങള്‍.

ഇസ്ലാമാബാദ് മറി റോഡ്, പി.6/2, 22ാം സ്ട്രീറ്റ് മാഗല്ല റോഡ്, കറാച്ചി, കറാച്ചി മെഹ്‌റാന്‍ സ്‌ക്വയറിലെ എട്ടാം നിലയിലുള്ള വീട്, 6എ, ഖൈബര്‍ താന്‍സീം, ഫെയ്‌സ് അഞ്ച്ഏ ഡിന്‍സ് ഹൗസിംഗ് ഏരിയ എന്നീ വിലാസങ്ങള്‍ ശരിയല്ലെന്ന് കണ്ട് തള്ളി. ഇതില്‍ ഇസ്ലാമാബാദ് മറി റോഡ്, പി.6/2, 22 ആം സ്ട്രീറ്റ് മാഗല്ല റോഡ്, കറാച്ചി പാകിസ്ഥാന്റെ യു.എന്‍ അംബാസഡര്‍ മലീഹ ലോധിയുടെ വിലാസമാണെന്ന് വ്യക്തമായിട്ടുണ്ട്.

പാകിസ്താനില്‍ നിരവധി ഭൂസ്വത്തുക്കളുള്ള ദാവൂദ് നിരന്തരം താമസ സ്ഥലം മാറിക്കൊണ്ടിരിക്കുകയാണ് എന്നാണ് ഇന്ത്യ അവകശപ്പെടുന്നത്. ഇതിനുള്ള തെളിവായാണ് ദാവൂദിന്റെ വിലാസങ്ങള്‍ കൈമാറിയത്. 2013 സെപ്റ്റംബറില്‍ ദാവൂദ് വാങ്ങിയ പുതിയ വീടിന്റെ വിവരങ്ങളും ഇന്ത്യ പാക്കിസ്?താന് കൈമാറിയിരുന്നു. എന്നാല്‍ ഇന്ത്യയുടെ വാദം നിഷേധിക്കുന്ന പാകിസ്താന്‍ ദാവൂദ് രാജ്യത്തില്ലെന്ന വാദത്തില്‍ ഉറച്ചുനില്‍ക്കുകയാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.